കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുല്‍ സുപ്രിയോക്ക് മുന്നില്‍ രണ്ട് ഓപ്ഷന്‍, ഒന്നുകില്‍ മന്ത്രി അല്ലെങ്കില്‍.... മമത തീരുമാനിക്കും

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിയില്‍ നിന്ന് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോക്ക് വന്‍ റോള്‍ വരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ എത്തിയതിന് പിന്നാലെ മമതയെ കണ്ടിരിക്കുകയാണ്. സംഗീതത്തില്‍ കുതിര്‍ന്നുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്. തനിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് മമത ആവശ്യപ്പെട്ടതെന്ന് സുപ്രിയോ പറഞ്ഞു. അതേസമയം ഗായകന്റെ റോളില്‍ തുടരാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയം തുറന്ന് പാടാനാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സുപ്രിയോയെ വെച്ച് വന്‍ പ്ലാനാണ് മമത മുന്നില്‍ കാണുന്നത്. ഭവാനിപൂരില്‍ നിര്‍ണായക റോളില്‍ സുപ്രിയോയും ഉണ്ടാവും. നേരത്തെ ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനറായിരുന്നു അദ്ദേഹം.

1

അടുത്ത ദിവസം തന്നെ സുപ്രിയോ ദില്ലിയിലെത്തും. ബിജെപി എംപി സ്ഥാനത്ത് നിന്ന് രാജിവെക്കാനാണ് ദില്ലിയിലേക്ക് പോകുന്നത്. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നും സുപ്രിയോ പറഞ്ഞു. അതേസമയം എന്തുകൊണ്ട് സുപ്രിയോ രാജിവെച്ചില്ല എന്ന തരത്തിലാണ് നിലവില്‍ ബിജെപി പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഇതിനൊരു അവസാനം രാജിവെക്കുന്നതോടെ ഉണ്ടാവും. അതേസമയം സുപ്രിയോക്ക് എന്ത് റോളാണ് നല്‍കുകയെന്ന കാര്യത്തില്‍ ഇപ്പോഴും തൃണമൂലില്‍ തീരുമാനമായിട്ടില്ല. മമതയാണ് അത് തീരുമാനിക്കുക. സുപ്രിയോയുടെ അഭിപ്രായം ഈ വിഷയത്തില്‍ തൃണമൂല്‍ തേടിയിട്ടില്ല. ഭവാനിപൂര്‍ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ചിലപ്പോള്‍ പുതിയ റോള്‍ നല്‍കുക.

അതേസമയം സുഷ്മിത ദേവിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട് തൃണമൂല്‍. അതേ വഴി തന്നെയാണ് സുപ്രിയോക്ക് ലഭിക്കാന്‍ പോകുന്നത്. സുഷ്മിത തൃണമൂലിന്റെ ദേശീയ പ്ലാനിന്റെ ഭാഗം കൂടിയാണ്. രാജ്യസഭാ എംപി അര്‍പിതാ ഘോഷ് നേരത്തെ രാജിവെച്ചതാണ്. ഈ ഒഴിവിലേക്ക് ഒരു നേതാവിനെ തൃണമൂലിന് രാജ്യസഭയിലേക്ക് അയക്കേണ്ടതുണ്ട്. സുപ്രിയോ ഇതിന് അനുയോജ്യനാണ്. അതല്ലെങ്കില്‍ ബംഗാള്‍ സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കും. ഈ രണ്ട് കാര്യങ്ങളാണ് തൃണമൂലിന്റെ പരിഗണനയിലുള്ളത്. ഉടന്‍ തന്നെ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. അതിലൊന്നില്‍ സുപ്രിയോക്ക് സീറ്റ് നല്‍കിയേക്കും.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

തന്നെ ബിജെപിയില്‍ മാറ്റി നിര്‍ത്തിയത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് സുപ്രിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം പ്രശാന്ത് കിഷോര്‍ ബംഗാളിലെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനോട് കൂടി ആലോചിച്ച ശേഷമാണ് സുപ്രിയോക്ക് പുതിയ റോള്‍ നല്‍കുക. ദില്ലി രാഷ്ട്രീയം നന്നായി അറിയാവുന്നത് കൊണ്ട് രാജ്യസഭാ സീറ്റിന് തന്നെയാണ് സാധ്യത. ജൂലായില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷുമായി അടക്കം അദ്ദേഹത്തിനുള്ള പ്രശ്‌നങ്ങള്‍ വഷളായിരുന്നു. തുടര്‍ന്ന് മമത നേരിട്ട് ബാബുലിനെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വിടാന്‍ സുപ്രിയോ തീരുമാനിച്ചത്.

English summary
babul supriyo may get ministerial berth in bengal or rajya sabha seat in trinamool congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X