കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിട്ടതെന്തിന്? കാരണം വെളിപ്പെടുത്തി ബാബുൽ സുപ്രിയോ

Google Oneindia Malayalam News

കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ബാബുൽ സുപ്രിയോ കഴിഞ്ഞ ദിവസമാണ് ബിജെപി വിട്ടത്. രണ്ടുമാസം മുൻപ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് പാർട്ടി വിടാനുള്ള തീരുമാനം. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, രാജ്യസഭ എംപി ഡെറീക് ഒബ്രിയാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ പ്രവേശിക്കുന്നത്. പശ്ചിമബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം തൃണമൂലിലേക്ക് എത്തുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് സുപ്രിയോ.

പെൺകുട്ടി പച്ചയ്ക്ക് തെറിപറയുകയാണ്; സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുന്നു; നമോ ടിവിക്കെതിരെ വിഡി സതീശൻപെൺകുട്ടി പച്ചയ്ക്ക് തെറിപറയുകയാണ്; സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുന്നു; നമോ ടിവിക്കെതിരെ വിഡി സതീശൻ

1

2021ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നാല് ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നിൽക്കെയാണ് ബാബുൽ സുപ്രിയോ പാർട്ടി വിട്ടത്. ഇത് ഭബാനിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവും. നിരവധി ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസി ചേരാൻ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാർട്ടി എംഎൽഎമാരിൽ പലരും തന്നെ സമീപിക്കുന്നതായി ആദ്യം ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുകുൾ റോയ് വെളിപ്പെടുത്തിയിരുന്നു.

2

മാസങ്ങൾക്ക് മുമ്പ് തന്നെ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സുപ്രിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വേറെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നില്ല. എന്നാൽ തൃണമൂൽ കോൺഗ്രസിൽ പ്രവേശിച്ച ശേഷമാണ് പാർട്ടി വിടാനുള്ള കാരണം ബാബുൽ വെളിപ്പെടുത്തിയിട്ടുള്ളത്. താൻ കടുത്ത നിരാശയിലായിരുന്നുവെന്നും കഴിഞ്ഞ ഏഴ് വർഷമായി പാർട്ടിയ്ക്ക് വേണ്ടി നടത്തിയ കഠിനാധ്വാനം ഫലം കണ്ടില്ലെന്നാണ് സുപ്രിയോ വ്യക്തമാക്കിയത്.

3

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം സംഭവിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറീക് ഒബ്രിയനാണ് തൃണമൂലിൽ ചേരുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇതോടെയാണ് രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്ന് മാറി ചിന്തിക്കുകയും പാർട്ടി പ്രവേശനമെന്ന തരത്തിലേക്ക് നിലപാട് സ്വീകരിക്കുകയും ചെയ്തതെന്നാണ് സുപ്രിയോ വ്യക്തമാക്കിയത്. അൻസോളിൽ നിന്നുള്ള എംപി കൂടിയാണ് ബാബുൽ.

4


ബാബുൽ സുപ്രിയോ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിന് കൂറുമാറ്റം സ്വന്തം പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയേക്കാമെന്നാണ് ബിജെപി നേതാവ് സ്വപൻ ദാസ് ഗുപ്തയുടെ വാദിച്ചിരുന്നു. ബിജെപി വിട്ട് ടിഎംസിയിൽ ചേർന്നതിന് ശേഷം, മുൻ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോയും ട്വിറ്ററിൽ ബിജെപി നേതാവ് സ്വപൻ ദാസ് ഗുപ്തയുമായി വാക്കുതർക്കത്തിലേർപ്പെട്ടിട്ടുണ്ട്.

5

ബാബുൽ സുപ്രിയോ ടിഎംസിയിൽ ചേർന്നതിന് ശേഷം ബിജെപി അനുഭാവികളുടെ രോഷവും സാധാരണക്കാരുടെ വെറുപ്പും 'വളരെ യഥാർത്ഥമാണെന്ന് രാജ്യസഭാ എംപി സ്വപൻ ദാസ് ഗുപ്ത തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ബാബുൽ സുപ്രിയോ പറഞ്ഞു. ബാബുൽ സുപ്രിയോ ബിജെപി വിട്ടതിൽ വിഷമമുണ്ടെന്നും അദ്ദേഹത്തെ പാർട്ടിയുടെ ഒരു സ്വത്താണെന്ന് വിശേഷിപ്പിച്ചതായും സ്വപൻ ദാസ് ഗുപ്ത ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

6


'സജീവ രാഷ്ട്രീയം' ഉപേക്ഷിക്കുകയാണെന്ന് അവകാശപ്പെട്ട് മാസങ്ങൾക്ക് ശേഷം, വ്യത്യസ്ത രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങൾ നേരിടേണ്ടിവന്നു. മഹുവ മോയിത്രയെപ്പോലുള്ള ടിഎംസി നേതാക്കൾ അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോൾ, ബിജെപി നേതാക്കളായ ദിലീപ് ഘോഷ്, സുവേന്ദു അധികാരി എന്നിവർ തൃണമൂൽ കോൺഗ്രസിന്റെ നീക്കം പാർട്ടിയ്ക്ക് നഷ്ടമല്ലെന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. തൃണമൂൽ കോൺഗ്രസിൽ ചേരാനുള്ള തന്റെ തീരുമാനം രാഷ്ട്രീയ പകപോക്കലല്ലെന്നാണ് സുപ്രിയോ വ്യക്തമാക്കിയത്.

7

ബാബുൽ സുപ്രിയോ ബിജെപി വിട്ടത് പാർട്ടിയ്ക്ക് നഷ്ടമുണ്ടാക്കില്ലെന്നായിരുന്നു ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചത്. ബാബുൽ നല്ലൊരു രാഷ്ട്രീയ നേതാവോ സംഘാടതനോ അല്ലെന്നും രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഒരുതരത്തിലുള്ള പ്രാധാന്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിടാനുള്ളത് സുപ്രിയോയുടെ വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ തന്റെ പാർലമെന്റ് അംഗത്വം രാജിവെക്കാൻ സുപ്രിയോ തയ്യാറാകണമെന്നും പാർട്ടി വിടുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം ബിജെപിയെ അറിയിക്കേണ്ടതായിരുന്നുവെന്നും അധികാരി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ നേതാവായിരുന്നു അധികാരി.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

കോൺഗ്രസിന് യുപി തിരഞ്ഞെടുപ്പിന് മുമ്പ് ഇരുട്ടടി: പാർട്ടി വിട്ട് യുവനേതാവ്കോൺഗ്രസിന് യുപി തിരഞ്ഞെടുപ്പിന് മുമ്പ് ഇരുട്ടടി: പാർട്ടി വിട്ട് യുവനേതാവ്

English summary
Babul Supriyo reveals why he quit BJP, the party gave rivals top posts, ignored real fighters inside the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X