Get Updates
Get notified of breaking news, exclusive insights, and must-see stories!

'തീയുണ്ടെങ്കിൽ പുകയുമുണ്ടാകും', രാജിക്ക് പിന്നാലെ ബാബുൽ സുപ്രിയോയുടെ പ്രതികരണം

ദില്ലി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി വനംപരിസ്ഥിതി-സഹമന്ത്രി ബാബുല്‍ സുപ്രിയോ രാജി സമര്‍പ്പിച്ചു. ബാബുല്‍ സുപ്രിയോ അടക്കം പന്ത്രണ്ട് കേന്ദ്രമന്ത്രിമാരാണ് ഇതിനകം രാജി സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അടക്കമുളളവര്‍ രാജി വെച്ച പ്രമുഖരുടെ കൂട്ടത്തിലുണ്ട്. രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ ബാബുല്‍ സുപ്രിയോ കാര്യങ്ങള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുമായി രംഗത്ത് വന്നു.

babul

ബാബുല്‍ സുപ്രിയോയുടെ പ്രതികരണം ഇങ്ങനെ: ''അതെ, തീ ഉണ്ടെങ്കില്‍ പുകയുമുണ്ടാകും. മാധ്യമസുഹൃത്തുക്കളുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കാതിരുന്നതിനാല്‍ ചില കാര്യങ്ങള്‍ ഇവിടെ പറയുകയാണ്. അതെ, താന്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി വെച്ചിരിക്കുന്നു. രാജി ആവശ്യപ്പെട്ടു എന്ന് പറയുന്നതായിരിക്കില്ല ശരി.

മന്ത്രിസഭയിലെ അംഗമായി എന്റെ രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു. അഴിമതിയുടെ ഒരു കറപോലും പുരളാതെയാണ് താന്‍ പോകുന്നത് എന്ന കാര്യത്തില്‍ അതീവ സന്തുഷ്ടനാണ്. എല്ലാ കഴിവുകളും ഉപയോഗിച്ച് മണ്ഡലത്തെ സേവിച്ചു. 2019ലേതിനേക്കാള്‍ മൂന്നിരട്ടി ഭൂരിപക്ഷത്തിലാണ് അസനോള്‍ മണ്ഡലത്തില്‍ നിന്നും ഇക്കുറി വീണ്ടും തന്നെ എംപിയായി ജനം വിശ്വസിച്ച് തിരഞ്ഞെടുത്തത് എന്നതില്‍ സന്തോഷവാനാണ്.

ബംഗാളില്‍ നിന്നുളള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, ആരുടേയും പേര് തനിക്ക് ഇപ്പോള്‍ പറയാനാകില്ല, ആശംസകള്‍ അറിയിക്കുന്നു. തന്നെക്കുറിച്ച് വിഷമം ഉണ്ടെങ്കിലും അവര്‍ക്ക് വേണ്ടി താന്‍ സന്തോഷവാനാണ്'' എന്നാണ് ബാബുല്‍ സുപ്രിയോയുടെ പ്രതികരണം.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+