കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ൽ പകുതിയായി, 2021ൽ ഇല്ലാതാകും, തൃണമൂൽ കോൺഗ്രസിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

Google Oneindia Malayalam News

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും പരിഹസിച്ച് കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ. 2021ൽ പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്ന് ബാബുൾ സുപ്രിയോ മുന്നറിയിപ്പ് നൽകുന്നു.

 ദളിത് പെണ്‍കുട്ടിക്ക് വാഹനം വാങ്ങി നല്‍കിയാല്‍ ആർത്തി, ആക്രാന്തം, അഹങ്കാരം'.. വിമര്‍ശനവുമായി വിടി ദളിത് പെണ്‍കുട്ടിക്ക് വാഹനം വാങ്ങി നല്‍കിയാല്‍ ആർത്തി, ആക്രാന്തം, അഹങ്കാരം'.. വിമര്‍ശനവുമായി വിടി

2019ൽ പകുതിയായി, 2021ൽ പൂർണമായും ഇല്ലാതാകും, കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തും. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി മമതാ ബാനർജി കൊൽക്കത്തയിൽ മെഗാ റാലി നടത്തുന്നതിനെ പരിഹസിച്ചായിരുന്നു ബാബുൾ സുപ്രിയോയുടെ ട്വീറ്റ്. ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് മമതാ ബാനർജി റാലിയിൽ പ്രസംഗിച്ചത്. കളളപ്പണം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ മമത ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചു.

babul supriyo

കർണാടകയിലേതു പോലെ ബംഗാളിൽ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് മമതാ ബാനർജി ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ മാത്രം നേടിയ ബിജെപി പക്ഷെ ഇക്കുറി 42ൽ 18 സീറ്റുകളും സ്വന്തമാക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസാകട്ടെ 22 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തിരുന്നു.

മമതാ ബാനർജി സർക്കാർ 2021 വരെ തുടരില്ലെന്നും അടുത്തിടെ ബാബുൾ സുപ്രിയോ പറ‍ഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആയിരക്കണക്കിന് കോടികളാണ് അവർ ഒഴുക്കുന്നതെന്ന് നേരത്തെ മമത ആരോപണം ഉന്നയിച്ചിരുന്നു. ബംഗാളിൽ ഭരണം പിടിക്കാൻ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്നും നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരുന്നു.

English summary
Babul Supriyo tweet mocking Trinamool congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X