കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപി മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിലെത്തും.... തിരക്കിട്ട ചര്‍ച്ചകളുമായി നേതൃത്വം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ സീറ്റ് കിട്ടാത്തവരില്‍ അതൃപ്തി പുകയുന്നു. പ്രധാനമായും ബിജെപിയിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. ഏറ്റവും ജനപ്രീതി ഉള്ള നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് ഈ അവസരങ്ങള്‍ മുതലെടുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ബാബുലാലുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ് സൂചന. വലിയൊരു ആരാധക വൃന്ദമുണ്ട് ബാബുലാലിന്. അദ്ദേഹം വിചാരിച്ചാല്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ സാധിക്കും.

ഇത് തന്നൊണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം പാര്‍ട്ടി വിടാതിരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും പേരുണ്ടാക്കിയ നേതാവാണ് ഗൗര്‍. അദ്ദേഹത്തിന്റെ കാലത്താണ് മധ്യപ്രദേശിലെ സംഘടനാ സംവിധാനം ബിജെപി ശക്തമാക്കുന്നുണ്ട്. ഇതിന് ശേഷം ശിവരാജ് സിംഗ് ചൗഹാന് തുടര്‍ച്ചയായ മൂന്ന് തവണ ഭരിക്കാന്‍ അവസരമൊരുക്കിയത് ഗൗര്‍ ഒരുക്കിയ അടിത്തറ കൊണ്ടായിരുന്നു.

ആരാണ് ബാബുലാല്‍ ഗൗര്‍

ആരാണ് ബാബുലാല്‍ ഗൗര്‍

മദ്യവ്യാപാരിയായിരുന്ന ബാബു ലാല്‍ ഗൗര്‍. കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തിയത്. കൈയ്യേറ്റങ്ങള്‍ക്കെതിരെ എക്കാലത്തും കടുത്ത നടപടികളാണ് അദ്ദേഹം എടുത്തിരുന്നത്. നഗരവികസനത്തിന് വേണ്ടി അദ്ദേഹം കൈകൊണ്ട കാര്യങ്ങള്‍ ബുള്‍ഡോസര്‍ മാന്‍ എന്ന പേരാണ് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ അടുത്ത കാലത്തായി ബിജെപി അദ്ദേഹത്തെ അവഗണിക്കാന്‍ തുടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബാബുലാലിന്റെ പേര് ഇല്ല. അദ്ദേഹത്തിന് ഇത്തവണ ടിക്കറ്റ് നല്‍കില്ലെന്നാണ് നേതൃത്വം പറയുന്നത്. ഗോവിന്ദപുരയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ഇവിടെ നിന്ന് പത്ത് തവണ ജയിച്ച ചരിത്രമുണ്ട് അദ്ദേഹത്തിന്. വ്യാവസായിക വളര്‍ച്ചയ്ക്കുള്ള മേഖലയായിട്ടാണ് ഗോവിന്ദപുര അറിയപ്പെടുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഗോവിന്ദപുരയെ ആശ്രയിച്ചാണ്. ഇതെല്ലാം ബാബുലാലിന്റെ മിടുക്കായിട്ടാണ് ജനങ്ങള്‍ കാണുന്നത്..

ബിജെപി അവഗണിച്ചു

ബിജെപി അവഗണിച്ചു

തനിക്കും മരുമകള്‍ കൃഷ്ണയ്ക്കും സീറ്റ് നല്‍കണമെന്ന് ബാബുലാല്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയപ്പോഴും സീര്‌റ് നല്‍കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഗോവിന്ദപുരയില്‍ അലോക് വര്‍മ മത്സരിക്കുമെന്നാണ് സൂചന. അതല്ലെങ്കില്‍ വിഡി ശര്‍മയ്ക്കായിരിക്കും സാധ്യത. ഒരാള്‍ ശിവരാജ് സിംഗ് ചൗഹാന് പ്രിയപ്പെട്ടയാളും മറ്റേത് ആര്‍എസ്എസ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയുമാണ്.

കോണ്‍ഗ്രസ് കളത്തില്‍

കോണ്‍ഗ്രസ് കളത്തില്‍

ബാബുലാല്‍ തന്നെ അവഗണിച്ചതില്‍ കടുത്ത അതൃപ്തിയിലാണ്. അദ്ദേഹത്തിന്റെ മരുമകള്‍ കൃഷ്ണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ട്. ബാബുലാലിന്റെ അനുയായികളും മറ്റ് ബന്ധുക്കളും ഇപ്പോള്‍ രഹസ്യ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിയെ മുഖ്യ എതിരാളിയായി കണ്ട് പ്രചാരണം നടത്താനാണ് നിര്‍ദേശം. അതേസമയം ബാബുലാലിന്റെ പിന്തുണയോടെ ഇവര്‍ അനായാസം വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നീക്കങ്ങളുമായി കമല്‍നാഥ്

നീക്കങ്ങളുമായി കമല്‍നാഥ്

അവസരം മുതലെടുക്കാന്‍ ആദ്യം രംഗത്തിറങ്ങിയത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥാണ്. അദ്ദേഹം ബാബുലാലിനെയും കൃഷ്ണയെയും നേരിട്ട് വിളിച്ചിരിക്കുകയാണ്. ഇവര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. അതേസമയം ഈ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് ഗോയല്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന. മുമ്പ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ അടുപ്പക്കാരനായിരുന്ന ബാബുലാല്‍ ഇപ്പോഴത്തെ അധ്യക്ഷന്‍ അമിത്് ഷായുമായി ഇടഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല... മധ്യപ്രദേശില്‍ പുതിയ നീക്കംജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല... മധ്യപ്രദേശില്‍ പുതിയ നീക്കം

ടിആര്‍എസ് നേതാക്കള്‍ ചന്ദ്രശേഖര്‍ റാവുവിനെ തോല്‍പ്പിക്കാനിറങ്ങുന്നു... സൂചനയുമായി കോണ്‍ഗ്രസ്!!ടിആര്‍എസ് നേതാക്കള്‍ ചന്ദ്രശേഖര്‍ റാവുവിനെ തോല്‍പ്പിക്കാനിറങ്ങുന്നു... സൂചനയുമായി കോണ്‍ഗ്രസ്!!

English summary
babulal gaur may join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X