സ്ത്രീകള്‍ വീട്ടില്‍ പൂജ നടത്തിയാല്‍ മതി; ക്ഷേത്രത്തില്‍ പോകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി
ഭോപാല്‍: മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം നടന്നുകൊണ്ടിരിക്കെ വിവാദ പരാമര്‍ശവുമായി മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ രംഗത്ത്. സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകേണ്ടതില്ലെന്നും വീട്ടില്‍ തന്നെ പൂജ ചെയ്താല്‍ മതിയെന്നുമാണ് മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.
മഹാരാഷ്ട്രയിലെ സ്ത്രീകളുടെ ക്ഷേത്രപ്രവേശനുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതൊക്കെ വിടൂ... സ്ത്രീകള്‍ വീട്ടില്‍ പൂജ ചെയ്യുന്നതുതന്നെ ധാരാളമാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ മഹിളാ സംഘടനയിലെ പ്രതിനിധികള്‍ പ്രതിഷേധിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകള്‍ ദിവസങ്ങള്‍ക്കു മുന്‍പ് കടുത്ത പ്രതിഷേധമാണ് തുടങ്ങിവെച്ചത്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 1,500 ഓളം സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.
ലക്ഷക്കണക്കിന് ടൂറിസ്റ്റുകളും ഇന്ത്യക്കാരും സന്ദര്‍ശനം നടത്തുന്ന ക്ഷേത്രമാണ് ശനി ഷിഗ്നാപുര്‍. ചുറ്റുമതിലോ മേല്‍ക്കൂരയോ ഇല്ലാത്ത ക്ഷേത്രത്തിലെ വിഗ്രഹം സ്പര്‍ശിക്കാന്‍ പുരോഹിതര്‍ക്ക് മാത്രമേ അനുവാദമുള്ളു. ക്ഷേത്രത്തിലെന്ന പോലെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലും വീടുകള്‍ക്ക് സുരക്ഷ ഒരുക്കാറില്ല. വീടുകളും ബാങ്കുകളും എന്നുവേണ്ട ഒരിടത്തും വാതിലുകള്‍ അടയ്ക്കാറുമില്ല. ഇവിടെ ഇന്നേവരെ മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.












Click it and Unblock the Notifications