വോട്ടു കുറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടുമെന്ന് അഖിലേഷ് യാദവ്
ലക്‌നൗ: അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുറഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനയുകയാണ് അഖിലേഷ് യാദവ്.
ഒരു പ്രത്യേക പ്രദേശത്ത് പാര്‍ട്ടിക്ക് വോട്ടു കുറഞ്ഞാല്‍ ആ മേഖലയിലെ പോരായ്മയുടെ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥര്‍ കാണിച്ച അലംബാവങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാനാണ് അഖിലേഷ് യാദവിന്റെ തീരുമാനം. ഉത്തര്‍പ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ന്നിരുന്നു.

പാര്‍ട്ടി ഊന്നല്‍ നല്‍കുന്ന കാര്യങ്ങളും വികസനപ്രവര്‍ത്തനങ്ങളും ക്രമസമാധാനവും പരിപാലനവും നടത്തുന്നത് ആലോചിക്കാനാണ് യോഗം വിളിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നന്നായി പ്രവര്‍ത്തിക്കാനാണ് അഖിലേഷ് യാദവിന്റെ ഉത്തരവ്.
2017ല്‍ സമാജ്‌വാദി വീണ്ടും അധികാരത്തിലെത്തുമെന്നും സര്‍ക്ക്ാരിനെ താന്‍ തന്നെ നയിക്കുമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടെയാല്‍ ഉദ്യോഗസ്ഥരെല്ലാം കര്‍ശന നടപടി നേരിടേണ്ടി വരുമെന്നാണ് ഭീഷണി.












Click it and Unblock the Notifications