ഇത് ഹനുമാന്റെ പുനർജന്മമോ ? ജനിച്ച ഉടൻ എഴുന്നേറ്റിരുന്നു, പാൽ കുടിച്ചു, അത്ഭുതങ്ങൾ തീരുന്നില്ല!!!
കുഞ്ഞ് ഹനുമാന്റ അവതാരമാണെന്നാണ് മാതാപിതാക്കൾ അവകാശപ്പെടുന്നത്. നിരവധി പേർ 'കുഞ്ഞ്' ഹനുമാനെ ആരാധിക്കാനായി എത്തി
കാണ്‍പൂര്‍ : ബിത്തൂര്‍ ബ്ലോക്കിലെ നവജാത ശിശുവിന്റെ രൂപം കണ്ട് നാട്ടുകാര്‍ ഞെട്ടി. എന്താണെന്നോ, കുഞ്ഞിനെ കാണാന്‍ ഹനുമാനെ പോലെ തന്നെ ഉണ്ടത്രേ... ദൈവത്തിന്റെ അവതാരമാണ് തങ്ങളുടെ നാട്ടില്‍ പുനര്‍ജനിച്ചിരിക്കുന്നതെന്ന് വിശ്വസിച്ച് കുഞ്ഞിനെ ആരാധിയ്ക്കാനും തുടങ്ങി.

കുഞ്ഞിന്റെ അത്ഭുത പ്രവര്‍ത്തിയുടെ നിരവധി കഥകളാണ് പുറത്ത് വന്നത്. ജനിച്ച ഉടന്‍ കുഞ്ഞ് എഴുന്നേറ്റ് ഇരിക്കാന്‍ ശ്രമിച്ചു, കുഞ്ഞിന്റെ മുഖത്തിന് ഇടയ്ക്കിടെ നിറ വ്യത്യാസം വരുന്നു, തുടങ്ങിയ അവിശ്വസനീയമായ കഥകള്‍. തീര്‍ന്നില്ല, ജനിച്ച് രണ്ടാം ദിവസം തന്നെ കുഞ്ഞ് ഒരു പാത്രം പാല് കുടിച്ചത്രേ... അദ്യം ഒരു ഞെട്ടല്‍ ഉണ്ടായെങ്കിലും തങ്ങളുടെ മകന് ദൈവം തന്നെയാണെന്ന് വിശ്വസിച്ചു അച്ഛനും അമ്മയും. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. കുഞ്ഞ് മരിച്ചു...!!!

ജനിതക തകരാറുകള്‍ കൊണ്ടാണ് കുഞ്ഞിന്റെ മുഖത്തിന് പ്രത്യേക ആകൃതി വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം കുഞ്ഞുങ്ങള്‍ അധികം നാള് ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ല. പാല് കുടിച്ചെന്നും എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചെന്നും ഉള്ളതെല്ലാം കെട്ടിച്ചമച്ച കഥകള്‍ മാത്രമാണെന്ന് പൊലീസും വ്യക്തമാക്കി.

എന്തായാലും ദൈവം തന്നെയാണ് തങ്ങളുടെ നാട്ടില്‍ വീട്ടില്‍ പുനര്‍ജനിച്ചതെന്ന് വിശ്വസിച്ചിരിക്കുകയാണ് ഗ്രാമവിസികള്. ആര്‍ഭാടമായാണ് കുഞ്ഞിന്റെ ശവസംസ്ക്കാര ചടങ്ങുകള്‍ നടത്തിയത്. അവിടെ ഹനുമാന് ക്ഷേത്രം പണിയുമെന്നും ഗ്രാമീണര്‍ പറയുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications