കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന തീവണ്ടിയിലെ കക്കൂസില്‍ പ്രസവം!!! കുട്ടി പാളത്തില്‍, ഒരു പരിക്കുമില്ല

Google Oneindia Malayalam News

ബറെയ്‌ലി(യുപി): ആശുപത്രിയിലേയ്ക്കുള്ള യാത്രക്കിടയില്‍ ബസ്സിലും കാറിലും ഓട്ടോറിക്ഷയിലും ഒക്കെ സ്ത്രീകള്‍ പ്രസവിച്ച വാര്‍ത്തകള്‍ പലപ്പോഴും വരാറുണ്ട്. എന്നാല്‍ ഓടുന്ന തീവണ്ടിയില്‍ കക്കൂസിനുള്ളില്‍ വച്ച് പ്രസവിച്ചാല്‍ എന്തായിരിയ്ക്കും സംഭവിയ്ക്കുക.

വലിയ അപകടകരമായ ഒരു അവസ്ഥയായിരിയ്ക്കും അത് എന്നല്ലേ ചിന്തിയ്ക്കുക. സംഗതി അങ്ങനെയൊക്കെ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഇങ്ങനെ സംഭവിച്ചപ്പോള്‍ വലിയ അപകടം ഒന്നും ഉണ്ടായില്ല.

നേപ്പാളി യുവതിയായ പുഷ്പ തമ്തയാണ് തീവണ്ടിയിലെ കക്കൂസില്‍ പ്രസവിച്ചത്. കുഞ്ഞ് കക്കൂസിലെ കുഴിയിലൂടെ താഴേയ്ക്ക് വീണു. ഭാഗ്യവശാല്‍ അപകടമൊന്നും സംഭവിച്ചില്ല.

ഭോജിപുരയില്‍

ഭോജിപുരയില്‍

ബറെയ്‌ലിയ്ക്കടുത്തുള്ള ഭോജിപുര റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം നടന്നത്. നേപ്പാളി യുവതി തീവണ്ടിയിലെ കക്കൂസില്‍ പ്രസവിയ്ക്കുകയായിരുന്നു.

ഡോക്ടറെ കാണാന്‍... ഏത് ഡോക്ടര്‍?

ഡോക്ടറെ കാണാന്‍... ഏത് ഡോക്ടര്‍?

ഡോക്ടറെ കാണാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പുഷ്പ എന്ന നേപ്പാളി യുവതി. എന്നാല്‍ നിങ്ങള്‍ കരുതുന്നത് പോലെ രെു ഗൈനക്കോളജിസ്റ്റിനെ കാണാനല്ല, കണ്ണ് ഡോക്ടറെ കാണാന്‍ ആയിരുന്നു എന്ന് മാത്രം.

പ്രസവ വേദന

പ്രസവ വേദന

ഒറ്റയ്ക്കായിരുന്നു പുഷ്പയുടെ യാത്ര. തീവണ്ടി ഭോജിപുര സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രസവ വേദന വന്നത്. പുറത്തിറങ്ങി സഹായം തേടാതെ നേരെ കക്കൂസിലേയ്ക്ക് നടന്നു.

കക്കൂസില്‍ പ്രസവം

കക്കൂസില്‍ പ്രസവം

തീവണ്ടിയിലെ കക്കൂസിലാണ് പുഷ്പ പ്രസവിച്ചത്. അപ്പോഴേയ്ക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. കുഞ്ഞ് കക്കൂസിലെ കുഴിയിലൂടെ നേരെ പാളത്തിലേയ്ക്ക്.

കുഞ്ഞിന്റെ കരച്ചില്‍

കുഞ്ഞിന്റെ കരച്ചില്‍

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സംശയം തോന്നിയ യാത്രക്കാര്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിയ്ക്കുകയായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോഴല്ലേ കാഴ്ച കാണുന്നത്... നവജാത ശിശു അതാ റെയില്‍ പാളത്തില്‍.

പരിക്കില്ലാതെ... സുഖമായി

പരിക്കില്ലാതെ... സുഖമായി

തീവണ്ടിയുടെ കക്കൂസില്‍ നിന്ന് റെയില്‍പാളത്തിലേയ്ക്കാണ് കുഞ്ഞ് ജനിച്ച് വീണത് എങ്കിലും ഒരു പരിക്കും പറ്റിയിരുന്നില്ല. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടു.

English summary
In a miracle of sorts, a newborn delivered by a Nepalese woman inside the toilet of a moving train slipped through the pipe onto the tracks but survived unscathed at Bhojipura Railway station in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X