ശരീരത്തിന്റെ 60 ശതമാനവും രോമവുമായി ഇന്ത്യയില്‍ ഒരു കുഞ്ഞുപിറന്നു; ഡോക്ടര്‍മാരും അമ്പരന്നു
ഹർദോയ്: ഉത്തർപ്രദേശിലെ ഹർദോയിൽ ഒരു സ്ത്രീ കുഞ്ഞിന് ജന്മം നൽകി. കുഞ്ഞുങ്ങളുണ്ടാവുന്നത് സാധാരണമല്ലേ എന്ന് നിങ്ങൾ ആലോചിക്കാം. പക്ഷേ ഈ കുഞ്ഞിന് ചില പ്രത്യേകതകളുണ്ട്. കുഞ്ഞിനെ കണ്ട ഡോക്ടർമാരുൾപ്പെടെ എല്ലാവരും അമ്പരന്നു. കാരണം എന്താണെന്ന് അറിയാമോ..വിശദമായി അറിയാം...
ദേഹത്ത് ഒരു വലിയ കറുത്ത പാടോടെയാണ് കുഞ്ഞ് ജനിച്ചത്. നവജാതശിശുവിന് 60 ശതമാനം ശരീരവും ഇരുണ്ട പാടും കട്ടിയുള്ള രോമവും കൊണ്ട് മൂടിയിരിക്കുന്നു. ഇങ്ങനെ രോമങ്ങളോട് കൂടി ജനിക്കാൻ ഒരു കാരണമുണ്ട്..

ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് എന്ന അപൂർവ രോഗവുമായാണ് കുഞ്ഞ് ജനിച്ചതെന്നാണ് പറയുന്നത്.ഈ ആഴ്ച ആദ്യം ഇഒഇ 52 ലാണ് കുഞ്ഞ് ജനിച്ചത്. ചൊവ്വാഴ്ചയാണ് അമ്മയെ പ്രവേശിപ്പിച്ചത്. തുടർന്ന് മുതുകിൽ കറുത്ത രോമങ്ങളാൽ പൊതിഞ്ഞ കുഞ്ഞിനെ പ്രസവിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.22 വർഷത്തെ തന്റെ കരിയറിൽ ഇതുവരെ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്ന് സിഎച്ച്സി സൂപ്രണ്ടും എസിഎംഒയുമായ ഡോ.പങ്കജ് മിശ്ര പറഞ്ഞു. അപൂർവമായ രോഗാവസ്ഥയുള്ള കുഞ്ഞിനെ കുറിച്ച് രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമിനെ (ആർബിഎസ്കെ) അറിയിച്ചു.

പിന്നീട് കുഞ്ഞിന് ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് ആണെന്ന് കണ്ടെത്തി. ജയന്റ് കൺജെനിറ്റൽ മെലനോസൈറ്റിക് നെവസ് എന്നത് മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ അടങ്ങിയ അസാധാരണമായ ഇരുണ്ടതും അർബുദമില്ലാത്തതുമായ ഒരു ചർമ്മ അവസ്ഥയാണ്.

എന്തായാലും, കുഞ്ഞിനെ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് അയക്കാനാണ് തീരുമാനം. കുഞ്ഞിനെ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് അയക്കാൻ ആർബിഎസ്‌കെ തീരുമാനിച്ചു, കുഞ്ഞ് ഉടൻ സുഖം പ്രാപിക്കുമെന്ന് ഡോക്ടർ ഇക്രം ഹുസൈൻ പറയുന്നു. നവജാത ശിശുവും അമ്മയും ആരോഗ്യവാന്മാരായരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

കുഞ്ഞിന്റെ അപൂർവ്വ അവസ്ഥയെക്കുറിച്ചറിഞ്ഞ ആളുകൾ ആശുപത്രിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ആളുകൾ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കുഞ്ഞ് ജനിക്കുന്നത് എന്നത് കൊണ്ട് തന്നെ കുഞ്ഞിനെ ഒരു നോക്ക് കാണാനാണ് ഇവർ ഹോസ്പറ്റിലേക്ക് എത്തുന്നത്..












Click it and Unblock the Notifications