കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ മരുന്ന് മാറി നല്‍കി: കുട്ടി രക്തം ചര്‍ദ്ദിച്ച് മരിച്ചു, സംഭവം ദില്ലിയില്‍!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പനി പിടിച്ച കുഞ്ഞിന് മരുന്ന് മാറി നല്‍കയതിനെ തുടര്‍ന്ന് രക്തം ചര്‍ദ്ദിച്ച് മരിച്ചു. മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടു വയസ്സുകാരിയായ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ദില്ലിയിലെ ഷാദര ജിടിബി എന്‍ക്ലേവ് പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണ് മരുന്ന് മാറി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കോൺഗ്രസിന് സുവർണാവസരം, ലക്ഷങ്ങളെ അണിനിരത്തി മഹാപ്രക്ഷോഭം! വെല്ലുവിളി പ്രിയങ്ക ഗാന്ധിക്ക്
പനിയും ചുമയും ഉണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞിന് സമീപത്തെ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും അമ്മ മരുന്ന് വാങ്ങി നല്‍കിയത്. എന്നാല്‍ അസുഖത്തിന് വ്യത്യാസമൊന്നുമില്ലാത്തതിനാല്‍ അമ്മ വീണ്ടും കുഞ്ഞിനെ മെഡിക്കല്‍ സ്റ്റോറിലേക്ക് കൊണ്ടു പോയി. അവിടെ വെച്ച് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ കുത്തിവെപ്പ് നല്‍കുകയായിരുന്നു.

baby-691-1

വീട്ടിലെത്തിയ കുഞ്ഞ് രക്തം ചര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ജിടിബി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
Baby Dies After Vomiting Blood as Medical Store Owner Gives Wrong Medicine for Fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X