നവജാത ശിശു ആശുപത്രിയില്‍ വച്ച് എലിയുടെ കടിയേറ്റ് മരിച്ചു
ജമ്മു: ജമ്മുവിലെ കിഷ്വാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ വച്ച് എലി കടിയേറ്റ് നവജാത ശിശു മരിച്ചു. ചത്രു ഗ്രാമത്തിലെ ഗുലാം ഹസ്സന്റെയും ഭാര്യയുടെയും മകനാണ് ശനിയാഴ്ചയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
വ്യാഴ്യാഴ്ച പ്രസവത്തിന് ശേഷം വാര്‍ഡിലേക്ക് മാറ്റി. ശനിയാഴ്ച ഹസ്സന്‍ കുട്ടിയെ കാണാന്‍ എത്തുമ്പോള്‍ ശരീരത്തില്‍ എലി കടിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം വന്നിരുന്നതായും ഹസ്സന്‍ തിരച്ചില്‍ നടത്തിയപ്പോള്‍ എലികളെ കണ്ടതായും പറയുന്നു.

സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications