കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേബിഡോൾ' ഗായികയ്ക്കുും അമ്മയ്ക്കും കൊറോണ: ലണ്ടനിൽ നിന്നെത്തിയത് ദിവസങ്ങൾക്ക് മുമ്പ്..

Google Oneindia Malayalam News

ലഖ്നൊ: ബോളിവുഡ് ഗായിക കനിക കപൂറിന് പിന്നാലെ അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ലണ്ടനിൽ നിന്ന് ഉത്തർപ്രദേശിലെ ലഖ്നൊവിൽ മടങ്ങിയെത്തിയ ഗായികക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആദ്യം വാർത്താ ഏജൻസി എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് വാർത്ത സ്ഥിരീകരിച്ച് ഗായിക തന്നെ രംഗത്തെത്തുകയും ചെയ്തു. . ഉത്തർപ്രദേശിൽ കൊറോണ സ്ഥിരീകരിച്ച നാല് പേരിൽ ഒരാളാണ് കനിക കപൂറെന്നാണ് എഎൻഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

പത്ത് മിനിറ്റു കൂടുമ്പോള്‍ ഒരാള്‍ മരിച്ചുവീഴുന്നു,കൊറോണയില്‍ ഭയന്നുവിറച്ച് പശ്ചിമേഷ്യയും ആഫ്രിക്കയുംപത്ത് മിനിറ്റു കൂടുമ്പോള്‍ ഒരാള്‍ മരിച്ചുവീഴുന്നു,കൊറോണയില്‍ ഭയന്നുവിറച്ച് പശ്ചിമേഷ്യയും ആഫ്രിക്കയും

ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച കനിക കപൂർ 100 ഓളം പങ്കെടുത്ത പാർട്ടിയിൽ ചേർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിദേശ സന്ദർശനം കഴിഞ്ഞെത്തിയ വിവരം ഗായിക ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചിരുന്നില്ലെന്നും എഎൻഐ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

photo-2020-03-2

വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗായികയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്. കഴിഞ്ഞ നാല് ദിവസമായി പനി അനുഭവപ്പെടുന്നുണ്ടെന്നും പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചതായുമാണ് ഗായിക വ്യക്തമാക്കിയത്. താനും കുടുംബവും ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഗായിക പ്രസ്താവനയിൽ അറിയിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ച് വരികയാണെന്നും കനിക വ്യക്തമാക്കി.

കൊറോണ ഭീതിക്കിടെ സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് ഗായിക ആരാധകരോട് നിർദേശിച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ കൊറോണ പരിശോധന നടത്താനും ഗായിക ആവശ്യപ്പെടുന്നുണ്ട്. എനിക്ക് ഒരു സാധാരണ പനി മാത്രമാണ് അനുഭവപ്പെട്ടത്. എന്നിരുന്നാലും കുഴപ്പമില്ല. ഇപ്പോൾ നമ്മൾ ചുറ്റുമുള്ളവരെക്കുറിച്ച് ഓർത്ത് വിവേകമുള്ള പൌരന്മാരായിരിക്കുകയാണ് വേണ്ടത്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും വിദഗ്ധരും നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നമുക്ക് ഇതിലൂടെ കടന്നുപോകാൻ സാധിക്കൂ. എന്നും കണിക കുറിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകൻ ദുഷ്യന്ത് സിംഗും കണികയുടെ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

രാജ്യത്ത് 195 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. മഹാരാഷ്ട്ര, ദില്ലി, കർണാടക, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായാണ് കൊ റോണ മരണം രേഖപ്പെടുത്തിയത്. ഇറ്റാലിയൻ പൌരനാണ് രാജസ്ഥാനിൽ മരിച്ചത്. ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നവരിൽ 25 പേരും വിദേശികളാണ്. ഇതേ സമയം ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്. പത്തിനായിരത്തിലധികം പേരാണ് ലോകത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്. രോഗം ബാധിച്ച് ഏറ്റവുമധികം ആളുകൾ മരിച്ചിട്ടുള്ളത് ഇറ്റലിയിലാണ്. ചൈനയ്ക്കൊപ്പം ഇറാനും ഏറ്റവുമധികം പേർ മരിച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

English summary
Baby doll singer Kankika Kapoor tested positive for Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X