കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിച്ച് ആറാം മിനിറ്റിൽ ആധാർ; ചരിത്രം സൃഷ്ടിച്ച് പെൺകുട്ടി

ഉസ്മാനാബാദ് ജില്ലയിലെ വനിത ആശുപത്രിയിൽ ഞായറാഴ്ചയാണ് ഏറ്റവും പ്രായം കുറഞ്ഞ ആദാർ ഉടമ ജനിച്ചത്.

  • By Ankitha
Google Oneindia Malayalam News

ഉസ്മാനാബാദ്: ജനിച്ചു ആറാം മിനിറ്റിൽ ആധാർ കാർഡ് നേടിയ പെൺകുട്ടി ചരിത്രം സൃഷ്ടിച്ചു. ഉസ്മാനാബാദ് ജില്ലയിലെ വനിത ആശുപത്രിയിൽ ഞായറാഴ്ചയാണ് ഏറ്റവും പ്രായം കുറഞ്ഞ ആധാർ ഉടമ ജനിച്ചത്. ഭാവന സന്തോഷ് ജാദവാണ് ഏറ്റവും പ്രായം കുറഞ്ഞ കുട്ടി.

ഞായറാഴ്ച ഉച്ചയ്ക്ക് 12.03 നാണ് കുഞ്ഞ് പിറന്നത്. ഉടൻ തന്നെ ആധാർ കാർഡ് എടുക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ കുട്ടിയുടെ രക്ഷിതാക്കൾ ആരംഭിക്കുകയായിരുന്നു. 12.09 ഓടെ കുട്ടിയുടെ ഓൺലൈൻ ജനന സർട്ടിഫിക്കറ്റും ആധാർ നമ്പറും രക്ഷിതാക്കൾക്ക് ലഭിക്കുകയായിരുന്നുവെന്ന് ജില്ല കളക്ടർ രാധകൃഷ്ണ ഗാമെ പറഞ്ഞു.

baby

ഇതു ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. കൂടാതെ ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് വളരെ വേഗം ആധാർ ലഭ്യമാകാനുള്ള നടപടികൾ ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ആദ്ദേഹം പറഞ്ഞു. കൂടാതെ ഒരു വർഷത്തിനിടെ ഈ ആശുപത്രിയിൽ ജനിച്ച 1300 കുട്ടികൾക്ക് വളരെ വേഗം തന്നെ ആധാർ കാർഡ് ലഭ്യമയെന്നും അദ്ദേഹം പറഞ്ഞു.

English summary
Bhavna Santosh Jadhav is just a few minutes old, but she already has in place her vital identity proof - the Aadhaar number.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X