നിധിക്ക് വേണ്ടി പള്ളി ഇമാം കുട്ടിയെ ബലികൊടുത്തു
മംഗലാപുരം: അന്ധവിശ്വാസത്തിന് ജാതിയോ മതമോ ഇല്ല. പണത്തിന് വേണ്ടി ആളുകള്‍ എന്തും ചെയ്യും. പ്രത്യേകിച്ച് നിധിയെന്തെങ്കിലും കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍.
സിദ്ധന്മാരുടെ വാക്കുകേട്ട് നിധി കിട്ടാനായി സ്വന്തം മകളെ ബലി കൊടുത്ത പള്ളി ഇമാമിന്റെ കഥയാണ് മംഗലാപുരത്ത് നിന്ന് കേള്‍ക്കുന്നത്. ഒരുവയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലി നല്‍കിയത്.

ഗുല്‍ബര്‍ഗ ഫിറോസാബാദിലെ പള്ളിയിലെ ഇമാം ആണ് കുഞ്ഞിനെ ബലികൊടുത്തത്. ഇയാള്‍ ബീഹാര്‍ സ്വദേശിയാണ്. മെയ് 22 ന് കാണാതായ പെണ്‍കുട്ടിയ മൃതദേഹം നാല് ദിവസത്തിന് ശേഷം അഴുകിയ നിലയിലാണ് കണ്ടെത്തിയത്.
കര്‍ണാകടയില്‍ നിന്ന് നേരത്തേയും നിധിക്കായുള്ള നരബലി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സിദ്ധന്മാരുടേയും ജ്യോതിഷികളുടേയും വാഗ്ദാനം കേട്ടിട്ടാണ് പലരും സ്വന്തം കുട്ടികളെ നിധികിട്ടാനായി ബലി നല്‍കിയത്.
ഗുല്‍ബര്‍ഗയിലെ പള്ളി ഇമാം കുഞ്ഞിനെ ബലി കൊടുത്ത കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഫിറോസാബാദ് കോട്ടക്കടുത്ത് നിന്ന് നിധികിട്ടും എന്നായിരുന്നത്രെ സിദ്ധന്മാര് ഇയാളോട് പറഞ്ഞിരുന്നത്. കുട്ടിയെ ബലി നല്‍കിയതിന് ശേഷം പലയിടത്തും കുഴിച്ചുനോക്കിതായും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
കുട്ടിയുടെ മൃതദേഹം കിട്ടിതിന് പിറകേ ുോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബലിനല്‍കാനും മറ്റും ഇമാമിനെ സഹായിച്ചവരായിരുന്നു ഇവര്‍. ഇതില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications