കുഞ്ഞിന് രണ്ട് ലിംഗങ്ങളും നാല് കാലുകളും..!! ദൈവത്തിന്റെ അവതാരമെന്ന് അമ്മ.. !!
കര്‍ണാടകത്തിലെ ദമ്പതികള്‍ക്ക് പിറന്ന കുഞ്ഞിന് അപൂര്വ്വരൂപം.
ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ നാല് കാലുകളും രണ്ട് പുരുഷ ജനനേന്ദ്രിയങ്ങളുമായി ആണ്‍കുഞ്ഞ് പിറന്നു. ഇരുപത്തിമൂന്നുകാരിയായ ലളിതാമ്മയ്ക്കും ഇരുപത്താറുകാരനായ ചന്നബാസവയ്ക്കുമാണ് ഗുരുതര ജനിതക വൈകല്യങ്ങളുമായി കുഞ്ഞ് പിറന്നത്.
റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളാണ് ചന്നബാസവയും ഭാര്യയായ ലളിതാമ്മയും. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞ് ജനിച്ചത്. സ്വാഭാവിക പ്രസവമായിരുന്നു കുഞ്ഞിന്റേത്. കുഞ്ഞിനെ വിജയനഗര മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

അപൂര്‍വ രൂപത്തില്‍ പിറന്ന കുഞ്ഞ് ദൈവത്തിന്റെ അവതാരമാണെന്നാണ് ആദ്യം ലളിതാമ്മ വിശ്വസിച്ചിരുന്നത്. ഇത് കാരണം കുഞ്ഞിനെ വിദഗ്ദചികിത്സ നല്‍കാനായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും മാറ്റാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പിന്നീട് കുടുംബത്തിലുള്ളവരും ഡോക്ടര്‍മാരും നിര്‍ബന്ധിച്ചതിന് ശേഷമാണ് കുഞ്ഞിനെ മാറ്റാന്‍ തയ്യാറായത്.
ചന്നബാസവ-ലളിതാമ്മ ദമ്പതികളുടെ ആദ്യത്തെ മകന് ഇത്തരത്തിലുള്ള ജനിതകമായ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സ വഴി കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications