Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ സ്വമ്മിംഗ്പൂളില്‍ ചോരക്കുഞ്ഞിന്റെ ജഡം

മുംബൈ: ബോളിവുഡ് നടിയുടെ ബംഗ്ലാവിലെ സ്വിമ്മിംഗ് പൂളില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വിഖ്യാത ബോളിവുഡ് താരവും എണ്‍പതുകളിലെ നായികയുമായിരുന്ന നുതാന്‍ സമര്‍ഥിന്റെ ബാംഗ്ലാവിലെ സ്വിമ്മിംഗ് പൂളില്‍ നിന്നാണ് പിഞ്ചുകുഞ്ഞിന്റെ ജഡം കിട്ടിയത്. ഈ ബംഗ്ലാവില്‍ ആള്‍ത്താമസമില്ല.

രണ്ടോ മൂന്നോ ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജഡമാണ് നടിയുടെ ബംഗ്ലാവില്‍ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ് കുളത്തിലേക്കെറിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത് എന്ന് പോലീസ് പറഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവിലെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്.

maharashtra

പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ല എന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ആര്‍ നഗര്‍കര്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നുതാന്റെ മകന്‍ മോനിഷ് ബാല്‍ ബംഗ്ലാവിലെത്തി. വിവരം അറിഞ്ഞ് താന്‍ ഞെട്ടിപ്പോയി എന്നും ഇത്രയും ചെറിയ കുഞ്ഞിനെ കൊല്ലാന്‍ എങ്ങിനെയാണ് തോന്നുക എന്നും ബാല്‍ പ്രതികരിച്ചു.

30 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ഇവരുടെ സ്ഥലം. ഫോറസ്റ്റിനോട് തൊട്ടുകിടക്കുന്ന സ്ഥലത്താണ് സ്വിമ്മിംഗ് പൂള്‍. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലെ മുന്‍ നിര നടിമാരില്‍ ഒരാളായിരുന്നു നുതാന്‍ സമര്‍ഥ്. എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പത്മശ്രീ ജേതാവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+