• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മഞ്ഞുമൂടിയ ആർട്ടികിന് മുകളിലൂടെ ഈ മലയാളി ത്രിവർണ പതാക പാറിക്കും, പക്ഷേ വോട്ട് വേണം

  • By Anamika Nath

കോഴിക്കോട്: നിയോഗ് കൃഷ്ണ എന്ന കൊല്ലം പുനലൂര്‍ സ്വദേശിയായ മലയാളി യുവാവിന്റെ പേരിനൊപ്പമാണ് ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍ എന്ന ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയെക്കുറിച്ച് കേരളം കേള്‍ക്കുന്നത്. നിയോഗിന് ശേഷം മറ്റൊരു മലയാളിയും കേരളത്തിന്റെ അഭിമാനം ഉയര്‍ത്താനുളള തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിലാണ്. ഓണ്‍ലൈന്‍ വോട്ടിംഗ് വഴി ഒന്നാമത് എത്തുന്നവര്‍ക്കാണ് ഈ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുക.

പോളാര്‍ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരന്‍ നിയോഗ് ആണെങ്കില്‍, മലയാളികൾ ഒന്ന് ഉൽസാഹിച്ചാൽ രണ്ടാമത്തെ ഇന്ത്യക്കാരനും ഈ മണ്ണിൽ നിന്ന് തന്നെയാവും. കോഴിക്കോട് സ്വദേശിയായ ഡോ. ബാബ് സാഗറിന് പോളാർ യാത്രയിൽ പങ്കെടുക്കാൻ വേണ്ടത് വോട്ടുകളാണ്. ഇത്തവണത്തെ ഓണ്‍ലൈന്‍ വോട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

സാഗർ രണ്ടാം സ്ഥാനത്ത്

സാഗർ രണ്ടാം സ്ഥാനത്ത്

ആര്‍ട്ടിക് സര്‍ക്കിളിലൂടെ മൈനസ് മുപ്പത് ഡിഗ്രി തണുപ്പില്‍ സഞ്ചരിച്ച് മുന്നൂറ് കിലോമീറ്റര്‍ താണ്ടുക എന്നതാണ് ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍. വോട്ടിംഗിൽ ബാബ് സാഗര്‍ നിലവില്‍ രണ്ടാം സ്ഥാനത്താണുളളത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കായി കടുത്ത മത്സരം നടക്കുന്നതിനാല്‍ പോളാര്‍ യാത്ര നടത്താന്‍ ബാബ് സാഗറിന് ആവശ്യമുണ്ട്. കോടികള്‍ ചെലവ് വരുന്ന ഈ യാത്ര സൗജന്യമായി പോകണമെങ്കില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടതുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് തുടങ്ങിയിട്ട് 15 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.

ത്രിവർണ പതാക പാറിക്കാൻ

ത്രിവർണ പതാക പാറിക്കാൻ

കോഴിക്കോട്ടുകാരനായ സാഗര്‍ മണാലിയില്‍ ആപ്പിള്‍ ഫാം നടത്തുകയാണ്. അറിയപ്പെടുന്ന പര്‍വ്വത പര്യവേഷകന്‍ കൂടിയാാണ്. നിയോഗ് കൃഷ്ണ സാഗറിന്റെ ശിഷ്യന്‍ കൂടി ആയിരുന്നു. നിയോഗിന് ശേഷം ആര്‍ട്ടിക്കിന് മുകളിലൂടെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പറത്താന്‍ സാഗറിന് സാധിക്കണമെങ്കില്‍ ഇനിയും വോട്ടുകളുടെ ആവശ്യമുണ്ട്. പണം നല്‍കിയാല്‍ പതിനായിരക്കണക്കിന് വോട്ടുണ്ടാക്കി തരാം എന്ന വാഗ്ദാനവുമായി ആളുകള്‍ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ അതിനില്ലെന്നും സാഗര്‍ പറയുന്നു.

അൽപം പിന്നിലാണ്

അൽപം പിന്നിലാണ്

സാഗറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പ്രിയ സഞ്ചാരി സുഹൃത്തുക്കളെ..15 ദിവസം പിന്നിടുമ്പോൾ ഫിയൽ രാവൻ പോളാർ എക്സ്പെഡിഷന്റെ വോട്ടിംഗ് നിലയിൽ ഞാൻ (Babz Sager )അൽപം പിന്നിൽ നിൽക്കുകയാണ്... വളരെ പിന്നിലായിരുന്ന പാകിസ്താനി സുഹൃത്തും ആന്ധ്രക്കാരനായ സുഹൃത്തും ഒറ്റ രാത്രി കൊണ്ട് പതിനായിരക്കണക്കിന് വോട്ട് പിടിക്കുന്ന അത്ഭുതങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്..

പണം കൊടുത്ത് വോട്ട് വേണ്ട

പണം കൊടുത്ത് വോട്ട് വേണ്ട

പലരും പണം നൽകിയാൽ പതിനായിരക്കണക്കിന് വോട്ടുകൾ നൽകാം എന്ന പ്രലോഭനങ്ങളുമായി സമീപിച്ചെങ്കിലും നേരായ മാർഗത്തിലൂടെ മാത്രമുള്ള വിജയത്തിന് മാത്രമേ മാധുര്യമുള്ളു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. വിജയമായാലും തോൽവിയായാലും അത് സത്യത്തിന്റെ മാർഗത്തിലൂടെ മാത്രം.ഒരു സഞ്ചാരിയുടെ വഴിയെ.സഞ്ചാരം സത്യമാണ്. ഒരു കാര്യം ഞാനുറപ്പ് നൽകുന്നു. വിജയിച്ചാൽ കുറച്ച് നല്ല യാത്രാ വിവരണവും ചിത്രങ്ങളുമായി ഞാൻ നിങ്ങളുടെ മുൻപിൽ വരും .ഇനി എല്ലാം നിങ്ങൾ സഞ്ചാരികളുടെ കയ്യിലാണ്..ഒപ്പമുണ്ടാകും എന്ന് വിശ്വസിക്കുന്നു.

പിന്തുണച്ച് ടൊവിനോ

പിന്തുണച്ച് ടൊവിനോ

നടൻ ടൊവിനോ തോമസ് സാഗറിന് പിന്തുണ തേടി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: കൊടും ശൈത്യം മൂലം മനുഷ്യ വാസം പോലുമില്ലാത്ത നോർത്ത് പോളിൽ ലോകത്തിലെ തന്നെ ഏറ്റവും സാഹസികത നിറഞ്ഞ ആർട്ടിക് എക്‌സ്പെഡിഷനിൽ ഇന്ത്യയെ പ്രധിനിതീകരിച്ചു മത്സരിക്കാൻ ഒരുങ്ങുകയാണ് മലയാളി കൂടിയായ കടലുണ്ടിക്കാരൻ Dr. Babu Sager. പലർക്കും സുപരിചിതനായ ഇദ്ദേഹം Polar expeditionൽ the world കാറ്റഗറിയിൽ മത്സരിക്കുകയാണ്.

എല്ലാവരും വോട്ട് ചെയ്യൂ

എല്ലാവരും വോട്ട് ചെയ്യൂ

വോട്ടിങിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ, ആന്ധ്രാപ്രദേശ് സ്വദേശികളും ബാബുക്കയ്ക്ക് ഒപ്പം കട്ടയ്ക്ക് മത്സരിക്കുന്നുണ്ട്. ഒരുപാട് പേർ ഓണ്ലൈൻ ഉണ്ടായിട്ടും നമ്മളിൽ ഒരാൾ വിജയിച്ചില്ലെന്നും ലോകത്തിന്റെ നെറുകയിൽ പേര് ചാർത്താൻ സാധിച്ചില്ലെന്നും വന്നാൽ മോശമായത് കൊണ്ട് തന്നെ ബാബുക്കയുടെ വിജയത്തിനായി കുറച്ചു നേരം വോട്ട് ചെയ്യാൻ മാറ്റി വയ്ക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല.

താഴെയുളള ലിങ്കിൽ കയറി സാഗറിന് വോട്ട് ചെയ്യൂ..

https://polar.fjallraven.com/contestant/?id=4934

ഫേസ്ബുക്ക് പോസ്റ്റ്

ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളം ഇടത്തോട്ട് തന്നെ.. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം! 39ൽ 22 സീറ്റുകളും എൽഡിഎഫിന്

English summary
Dr. Babs Sager from Calicut is to participate in Polar Expedition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more