മോദിയുടെ മോടി കൂട്ടാന്‍ ബച്ചന്റെ പരസ്യം
ഗാന്ധിനഗര്‍: മോദിയുടെ ഗുജറാത്തിന്റെ മോഡി കൂട്ടാന്‍ ബിഗ് ബി അമിതാഭ് ബച്ചന്റെ പരസ്യവും. ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ ബച്ചന് മൂന്ന് വര്‍ഷം മുന്‍പ് അഭിനയിച്ച ഖുശ്ബു ഗുജറാത്ത് കീ എന്ന പരസ്യമാണ് തിരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ ജനപ്രീതി കൂട്ടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നത്.
ഗുജറാത്ത് ടൂറിസത്തിന്റെ അംബാസിഡറായ ബച്ചന് മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഗുജറാത്തിനെ പറ്റിയാണ് ബച്ചന് പരസ്യത്തില്‍ പറയുന്നതെങ്കിലും ഗുജറാത്തെന്നാല്‍ മോദി, മോദി എന്നാല്‍ ഗുജറാത്ത് എന്നാണ് കാര്യങ്ങള്‍ എന്നിരിക്കേ ഫലത്തില്‍ മോദിക്ക് തന്നെയാണ് ബച്ചന്റെ പരസ്യം തുണയാകുന്നത്.

ബച്ചന്റെ പരസ്യസും ടൂറിസം രംഗത്തെ പദ്ധതികളും ഗുജറാത്ത് ടൂറിസത്തെ അടിമുടി മാറ്റി. മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്തെത്തുന്ന സഞ്ചാരികളുടെ എണ്ണം 23 ല്‍ നിന്നും 35 മില്യണായി ഉയര്‍ന്നു. ബച്ചന്റെ പരസ്യത്തിന്റെ പേരില്‍ മോദിയുടെ പോപ്പുലാരിറ്റി കൂട്ടാനുള്ള ബി ജെ പിയുടെ അടവാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്ത് കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് അര്ജുന് മോധ്വാടിയ ഈ ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു. 2012 ലെ ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്തും കോണ്‍ഗ്രസ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പരസ്യത്തില്‍ യാതൊരു രാഷ്ട്രീയവുമില്ല എന്നായിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തിയത്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications