കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ഡോക്യുമെന്‍ററിയ്ക്ക് ബച്ചന്‍ ശബ്ദം നല്‍കി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അമിതാഭ് ബച്ചന് സിബിഐയോട് മതിപ്പ് തോന്നുകയാണ്. സിബിഐ തങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന ഡോക്യുമെന്ററിയ്ക്ക് ശബ്ദം നല്‍കിയത് അമിതാഭ് ബച്ചനാണ്. ഈ അവസരത്തിലാണ് സിബിഐയുടെ നേട്ടങ്ങള്‍ അദ്ദേഹം മനസിലാക്കുന്നത്.

രാജ്യത്തെ പല അഴിമതികളും പുറത്ത് കൊണ്ട് വരുന്നതിനും മറ്റും സിബിഐ വഹിച്ച പങ്കിനെപ്പറ്റി ബച്ചന്‍ ട്വീറ്റ് ചെയ്തു. 71 കാരനായ ബിഗ് ബിയ്ക്ക് സിബിഐയുടെ 50 വര്‍ഷത്തെ നേട്ടങ്ങളെപ്പറ്റി പറയുമ്പോള്‍ അഭിമാനം.

Amitabh Bachchan

ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് 21 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഒരുങ്ങുന്നത്. ഹിന്ദിയില്‍ ശബ്ദം നല്‍കുന്നത് ബച്ചനാണ്. ഇംഗ്ളീഷില്‍ കബീര്‍ ബേദിയും. ശനിയാഴ്ച ഡോക്യുമെന്‍ററിയുടെ ചില ഭാഗങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കിയിരുന്നു

സിബിഐയെപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകള്‍, കേസന്വേഷണ രീതി, കൈകാര്യ ചെയ്ത പ്രധാന കേസുകള്‍(ടു ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാട വിതരണ അഴിമതി, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി) എന്നിവയെപ്പറ്റിയെല്ലാം സിബിഐ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ ഫിലിം ഡിവലപ്‌മെന്റ് കോര്‍പ്പറേഷനും ഹായ്മാര്‍ക്ക് ഫിലിം ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മ്മിയ്ക്കുന്നത്. പ്രശസ്ത സംവിധായകന്‍ സഫര്‍ ഹായ് ആണ് ഡോക്യുമെന്ററി ഒരുക്കുന്നത്.

English summary
Bachchan provides voice-over to CBI documentary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X