കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്ര പാവമൊന്നുമല്ല ദേവയാനി ഖോബ്രഗഡെ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കുട്ടികളെ സ്‌കൂളില്‍ വിടാന്‍ നില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുക, ഒരു സ്ത്രീയെ സംബന്ധിച്ച് തീര്‍ത്തും അപമാനകരമായ കാവിറ്റി ടെസ്റ്റിന് വിധേയയാവുക, ജയിലുല്‍ കച്ചറകള്‍ക്കൊപ്പം കിടകകേണ്ടി വരിക.... നയതന്ത്രജ്ഞക്ക് എന്നല്ല ഒരു സ്ത്രീക്കും അത്ര സുഖകരമാകില്ല ഈ അനുഭവങ്ങള്‍ ഒന്നും.

അമേരിക്കയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ആയ ദേവയാനി ഖോബ്രഗഡെക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നു. ഇപ്പോള്‍ അവര്‍ക്ക് വേണ്ടിയുള്ള മുറവിളിയാണ് രാജ്യമെങ്ങും ഉയരുന്നത്.

Devyani Khobragade

എന്നാല്‍ അത്ര പാവമൊന്നുമല്ല ഈ ഐഎഫ്എസ്സുകാരി എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര കേഡറില്‍ നിന്ന് വിരമിച്ച, അറിയപ്പെടുന്ന ഐഎഎസ്സുകാരന്‍ ഉത്തം ഖോബ്രഗഡെയുടെ മകളാണ് ദേവയാനി. ഉത്തം ഖോബ്രഗഡേയുടേും മകളുടേയും ഇന്ത്യയിലെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ അത്ര നല്ല പേരല്ല ഉള്ളതെന്നാണ് പറയപ്പെടുന്നത്.

ഏറെ വിവാദമായ ബോംബെ ആദര്‍ശ് ഫ്‌ലാറ്റ് കേസ് ഉണ്ടായിരുന്നില്ലേ... ആദര്‍ശ് ഫ്‌ലാറ്റില്‍ ഒരെണ്ണം ദേവയാനി സ്വന്തമാക്കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഫ്‌ലാറ്റ് സ്വന്തമാക്കിയതെന്ന് തെളിഞ്ഞിട്ടുമുണ്ട്. ആദര്‍ശ് ഫ്‌ലാറ്റ് തട്ടിപ്പില്‍ ദേവയാനിയുടെ പിതാവ് ഉത്തമിന്റെ പേരും ഉയര്‍ന്നു വന്നിരുന്നുവെന്നും അദ്ദേഹം സ്വാധീനം ഉപയോഗിച്ച് എല്ലാം ഒതുക്കി തീര്‍ത്തുവെന്നും ആരോപണം ഉണ്ട്.

കേരളത്തില്‍ പോലും ദേവയാനിയുടെ പേരില്‍ ഭൂമി ഉണ്ടെന്നാണ് മറ്റൊരു ആരോപണം. എറണാകുളം ജില്ലയില്‍ മൂന്നിടത്തായി 21.46 സെന്റ് സ്ഥലമാണത്രെ ഇവരുടെ പേരില്‍ ഉള്ളത്. അച്ഛന്‍ ഉത്തം ഖോബ്രഗഡെ സമ്മാനമായി നല്‍കിയതാണ് ഈ സ്ഥലം എന്നും പറയപ്പെടുന്നു.

ദേവയാനി വിഷയത്തിന് ഇത്രക്ക് പ്രാധാന്യം കിട്ടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അവരുടെ പിതാവിന്റെ സ്വാധീനം തന്നെയാണെന്നാണ് പറയപ്പെടുന്നത്. പല ഉന്നതരുമായും അത്രക്ക് അടുത്ത ബന്ധമാണ് ഉത്തം ഖോബ്രഗഡെ പുലര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ജീവിക്കാന്‍ അനുവദിക്കാത്ത വിധം ഉപദ്രിച്ചതുകൊണ്ടാണ് വീട്ടു ജോലിക്കാരിയായ സംഗീത റിച്ചാര്‍ഡ്‌സ് പരാതി നല്‍കിയതെന്നും പറയപ്പെടുന്നുണ്ട്. കരാറില്‍ പറഞ്ഞ പണം നല്‍കിയിരുന്നില്ല എന്നത് പോകട്ടെ, മറ്റ് ജോലികള്‍ ചെയ്ത് പണം സ്വരൂപിക്കാനും ദേവാനി അനുവദിച്ചിരുന്നില്ല എന്നാണ് സംഗീത പറയുന്നത്.

തന്റെ വിസ ഔദ്യോഗിക വിസയില്‍ നിന്ന് മാറ്റിത്തരണം എന്ന ആവശ്യവും ദേവയാനി പരിഗണിച്ചില്ലെന്നും സംഗീത വ്യക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ഓടിപ്പോയ സംഗീത അമേരിക്കയിലെ ഒരു നിയമ സന്നദ്ധ സംഘടനയുടെ സഹായം തേടുകയായിരുന്നു പിന്നീട്.

പലതവണ സംഘടന മുഖേന ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ദേവയാനി സമ്മതിച്ചില്ലെന്നാണ് പറയപ്പെടുന്നത്. ഒടുവിലത്തെ ആശ്രയം എന്ന രീതിയിലാണത്രെ നിയമപരമായ നടപടിക്കൊരുങ്ങിയത്.

English summary
Back ground of Devyani Khobragade is not that much clean.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X