വെയ്റ്റിങ് ലിസ്റ്റ് ആണോ... പേടിയ്ക്കേണ്ട; വേറെ ട്രെയിനില്‍ യാത്ര ചെയ്യാം?
ദില്ലി: ദീര്‍ഘ ദൂരയാത്രയെങ്കില് ബസ്സിനേക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പൊതു ഗതാഗത സംവിധാനമാണ് തീവണ്ടി. എന്നാല്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാമെന്ന് വച്ചാല്‍ പോലും പല വണ്ടികളിലും ടിക്കറ്റ് കിട്ടുന്നത് വലിയ കഷ്ടമാണ്.
റെയില്‍വേ സ്റ്റേഷനില്‍ പോയി റിസര്‍വ് ചെയ്ത യാത്രക്കാരന് വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ തീവണ്ടിയില്‍ യാത്ര ചെയ്യാം. എന്നാല്‍ ഓണ്‍ലൈനില്‍ റിസര്‍വ്വ് ചെയ്ത ആള്‍ക്ക് അതും പറ്റില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തീവണ്ടികളില്‍ റിസര്‍വ്വ് ചെയ്ത് യാത്രയ്ക്ക് ശ്രമിയ്ക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ചില തീവണ്ടികളിലാകട്ടെ റിസര്വ്വേഷന് ബര്‍ത്തുകള്‍ പകുതിയിലധികവും ഒഴിഞ്ഞ് കിടക്കാറും ഉണ്ട്.
ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ഒരു പദ്ധതി തയ്യാറാക്കുകയാണ് റെയില്‍വേ. ഒരേ റൂട്ടില്‍ പോകുന്ന മറ്റ് തീവണ്ടികളില്‍ ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ആ വണ്ടികളില്‍ യാത്ര ചെയ്യാം.
പദ്ധതി ആസൂത്രണം തുടങ്ങിയിട്ടേ ഉള്ളൂ. റിസര്‍വ്വ് ചെയ്യുമ്പോള്‍ തന്നെ യാത്രക്കാരോട് ഈ സേവനം ആവശ്യമാണോ എന്ന് ചോദിയ്ക്കും. സമ്മതമാണെങ്കില്‍ മാത്രമേഈ സൗകര്യം ലഭിയ്ക്കുകയുള്ളു.
ഇങ്ങനെ ഒരു പദ്ധതി നിലവില്‍ വന്നാല്‍ യാത്രക്കാര്‍ക്ക് മാത്രമല്ല ഗുണം. വെറുതേ ഒഴിഞ്ഞുകിടക്കുന്ന ബര്‍ത്തുകളിലേയ്ക്ക് യാത്രക്കാരെ കിട്ടിയാല്‍ ലാഭം റെയില്‍വേയ്ക്ക് കൂടിയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications