കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെയ്റ്റിങ് ലിസ്റ്റ് ആണോ... പേടിയ്‌ക്കേണ്ട; വേറെ ട്രെയിനില്‍ യാത്ര ചെയ്യാം?

Google Oneindia Malayalam News

ദില്ലി: ദീര്‍ഘ ദൂരയാത്രയെങ്കില്‍ ബസ്സിനേക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പൊതു ഗതാഗത സംവിധാനമാണ് തീവണ്ടി. എന്നാല്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാമെന്ന് വച്ചാല്‍ പോലും പല വണ്ടികളിലും ടിക്കറ്റ് കിട്ടുന്നത് വലിയ കഷ്ടമാണ്.

റെയില്‍വേ സ്റ്റേഷനില്‍ പോയി റിസര്‍വ് ചെയ്ത യാത്രക്കാരന് വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ തീവണ്ടിയില്‍ യാത്ര ചെയ്യാം. എന്നാല്‍ ഓണ്‍ലൈനില്‍ റിസര്‍വ്വ് ചെയ്ത ആള്‍ക്ക് അതും പറ്റില്ല.

Train

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തീവണ്ടികളില്‍ റിസര്‍വ്വ് ചെയ്ത് യാത്രയ്ക്ക് ശ്രമിയ്ക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ചില തീവണ്ടികളിലാകട്ടെ റിസര്‍വ്വേഷന്‍ ബര്‍ത്തുകള്‍ പകുതിയിലധികവും ഒഴിഞ്ഞ് കിടക്കാറും ഉണ്ട്.

ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ ഒരു പദ്ധതി തയ്യാറാക്കുകയാണ് റെയില്‍വേ. ഒരേ റൂട്ടില്‍ പോകുന്ന മറ്റ് തീവണ്ടികളില്‍ ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ആ വണ്ടികളില്‍ യാത്ര ചെയ്യാം.

പദ്ധതി ആസൂത്രണം തുടങ്ങിയിട്ടേ ഉള്ളൂ. റിസര്‍വ്വ് ചെയ്യുമ്പോള്‍ തന്നെ യാത്രക്കാരോട് ഈ സേവനം ആവശ്യമാണോ എന്ന് ചോദിയ്ക്കും. സമ്മതമാണെങ്കില്‍ മാത്രമേഈ സൗകര്യം ലഭിയ്ക്കുകയുള്ളു.

ഇങ്ങനെ ഒരു പദ്ധതി നിലവില്‍ വന്നാല്‍ യാത്രക്കാര്‍ക്ക് മാത്രമല്ല ഗുണം. വെറുതേ ഒഴിഞ്ഞുകിടക്കുന്ന ബര്‍ത്തുകളിലേയ്ക്ക് യാത്രക്കാരെ കിട്ടിയാല്‍ ലാഭം റെയില്‍വേയ്ക്ക് കൂടിയാണ്.

English summary
Railways is now mulling to provide berths in other trains running on the same route, on the same ticket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X