പിന്തുണ വിദ്യാര്‍ഥികള്‍ക്ക്, പ്രമുഖ നടി പല്ലവി ജോഷി രാജിവെച്ചു
പുനെ: പ്രമുഖ നടി പല്ലവി ജോഷി പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സൊസൈറ്റി അംഗത്വം രാജിവെച്ചു. സീരിയല്‍ താരം ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് നടിയുടെ തീരുമാനം. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ തീരുമാനം പരിശോധിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് രാജി.
വിദ്യാര്‍ഥികള്‍ക്ക് സംതൃപ്തിയില്ലാത്ത സാഹചര്യത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സൊസൈറ്റി അംഗമായി തുടരുന്നതില്‍ അര്‍ഥമില്ല എന്ന് പറഞ്ഞാണ് പല്ലവി ജോഷി രാജിവെച്ചത്. ധാര്‍മികമായ നിലപാടാണ് താന്‍ എടുത്തിരിക്കുന്നതെന്നും നടി പറഞ്ഞു. അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയാലും താന്‍ രാജിതീരുമാനം പുനപരിശോധിക്കില്ല എന്ന നിലപാടിലാണ് പല്ലവി ജോഷി.

അതേസമയം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഗജേന്ദ്ര ചൗഹാന്റെ നിയമനം കാവി വത്കരണത്തിന്റെ ഭാഗമാണ് എന്നാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ ആരോപണം. ഇത് ഇരുപത്തിയഞ്ചാം ദിവസമാണ് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിക്കുന്നത്.
ഗജേന്ദ്ര ചൗഹാന്റെ നിയമനം എത്രയും പെട്ടെന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിനിധികള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ല. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കാനുള്ള അര്‍ഹത ചൗഹാന് ഇല്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ചൗഹാന് രാജിവെക്കുന്നത് സമരം തുടരുമെന്നാണ് ഇവരുടെ നിലപാട്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications