കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് പൂട്ട് വീഴുന്നു, കൈകോര്‍ത്ത് 61 രാജ്യങ്ങള്‍, ഇന്ത്യയടക്കം.... ലോകാരോഗ്യസംഘടനയിലേക്ക്!!

Google Oneindia Malayalam News

ദില്ലി: ചൈനയ്‌ക്കെതിരെ കൊറോണവൈറസിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ അണിനിരക്കുന്നു. ഇന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ണായക യോഗം കൂടി നടക്കുന്നതിനാല്‍ സമ്മര്‍ദം ശക്തമാകുകയാണ്. ഇന്ത്യയടക്കം 61 രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ചൈനയ്‌ക്കെതിരെ മൗനം പാലിച്ച് നിന്നിരുന്നു ഇന്ത്യ. എന്നാല്‍ അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ ഇന്ത്യയുടെ നിലപാട് മാറ്റിയിരിക്കുകയാണ്. കൊറോണവൈറസിന്റെ പ്രഭവകേന്ദ്രത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് ഈ 61 രാജ്യങ്ങളുടെയും ആവശ്യം. ലോകാരോഗ്യ സംഘടനയില്‍ ഇത്രയും രാജ്യങ്ങള്‍ ഇതേ ആവശ്യം ഉന്നയിക്കുന്നതോടെ ചൈന വഴങ്ങേണ്ടി വരും.

1

ലോകരാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ വൈറസ് വന്യജീവികളില്‍ നിന്ന് പടര്‍ന്നതാണെന്ന കാര്യം കണ്ടെത്തുന്നതിന് മറ്റ് സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് പ്രമേയത്തില്‍ പറയുന്നു. അതിലൂടെ മാത്രമേ മനുഷ്യനിലേക്ക് വൈറസ് എങ്ങനെയെത്തി എന്ന് കണ്ടെത്താനാവൂ. അതിനായി വൈറസിന്റെ പ്രഭവകേന്ദ്രത്തില്‍ അന്വേഷണം വേണം. ഇത് വ്യാപിച്ച മേഖലകളിലും ഇത്തരം അന്വേഷണം വേണമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്നാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!

അതേസമയം അമേരിക്ക അടക്കമുള്ള ഒരുവശത്ത് സമ്മര്‍ദം കടുപ്പിക്കുന്നത് ചൈനയെ പ്രതിസന്ധിയിലാക്കുന്നതാണ്. വൈറസിന് കാരണക്കാരായ വെറ്റ് മാര്‍ക്കറ്റുകള്‍ പോലും ചൈന ഇപ്പോഴും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈനാംപേച്ചിയില്‍ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തിയതെന്നാണ് സംശയിക്കുന്നത്. വവ്വാലുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ മാംസത്തിനായും ചൈനീസ് മരുന്ന് നിര്‍മാണത്തിനായും ഈനാംപേച്ചിയെ ഉപയോഗിക്കുന്നുണ്ട്. ചൈന പറയുന്നത് വുഹാനില്‍ പ്രഭവകേന്ദ്രത്തെ കുറിച്ച് നേരത്തെ തന്നെ അന്വേഷണം നടത്തിയെന്നാണ്. ലോകാരോഗ്യ സംഘടന, ചൈന, എന്നിവയ്‌ക്കൊപ്പം 25 അംഗ ടീം ഒമ്പത് ദിവസത്തെ ഫീല്‍ഡ് വിസിറ്റ് നടത്തിയിരുന്നുവെന്നും ചൈന പറയുന്നു. ജര്‍മനി, ജപ്പാന്‍, കൊറിയ, നൈജീരിയ, റഷ്യ, സിംഗപ്പൂര്‍, അമേരിക്ക, എന്നീ രാജ്യങ്ങളിലുള്ള വിദഗ്ധരായിരുന്നു ഉണ്ടായിരുന്നതെന്നും ചൈന വിശദീകരിക്കുന്നു.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

വുഹാനില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൊണ്ട് പ്രഭവ കേന്ദ്രം ആ സ്ഥലമാകണമെന്നില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സുന്‍ വെയ്‌ഡോംഗ് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തില്‍ നിന്നാണ് ചൈനയില്‍ വൈറസ് എത്തിയതെന്ന് മറ്റൊരു ചൈനീസ് നയതന്ത്രജ്ഞനും പറഞ്ഞിരുന്നു. നേരത്തെ കൊറോണവൈറസിനെ ചൈനീസ് വൈറസെന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. ലോകാരോഗ്യ സംഘടന കൊറോണ വിഷയത്തില്‍ ചൈനയെ പിന്തുണച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. അതേസമയം ലോകാരോഗ്യ സംഘടനയിലെ പ്രമേയത്തെ യുഎസ് പിന്തുണച്ചിട്ടില്ല. സംഘടനയ്ക്ക് ഈ രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

വുഹാന്‍ ലാബ് തിയറി ഇനിയില്ല, തെളിവില്ലെന്ന് യുഎസ്, പക്ഷേ.... പോമ്പിയോ പറയുന്നു, ചൈനയില്‍ തന്നെ!!വുഹാന്‍ ലാബ് തിയറി ഇനിയില്ല, തെളിവില്ലെന്ന് യുഎസ്, പക്ഷേ.... പോമ്പിയോ പറയുന്നു, ചൈനയില്‍ തന്നെ!!

English summary
backlash against china grows 61 nations to demand on site probe into origin of coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X