'കൂടുതല്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് പണികിട്ടും'; സോറന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ഹര്‍ജിയില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഇഡി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നല്ല യുക്തിസഹമാണെന്നും പ്രസ്താവനകളൊന്നും അവഗണിച്ചിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. എന്തുകൊണ്ടാണ് മൊഴികള്‍ പരസ്പരവിരുദ്ധമാകുന്നത് എന്നതിന് ന്യായമായ കാരണങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. ഹിയറിംഗുമായി മുന്നോട്ട് പോയാല്‍ ഇഡിയായിരിക്കും പ്രയാസത്തിലാകുന്നത് എന്നും സുപ്രീംകോടതി വ്യക്തമാക്കി.

''ഇക്കാര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞങ്ങള്‍ കൂടുതല്‍ നിരീക്ഷിച്ചാല്‍, നിങ്ങള്‍ (ഇഡി) ബുദ്ധിമുട്ടിലായേക്കാം,'' കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി ആര് ഗവായ്, കെ വി വിശ്വനാഥന് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
റാഞ്ചിയില്‍ 8.86 ഏക്കര്‍ ഭൂമി സ്വന്തമാക്കാന്‍ സോറന് തന്റെ പദവി ദുരുപയോഗം ചെയ്തെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഭൂമി കൈയേറ്റം കുറ്റകരമല്ലെന്ന് സോറന്റെ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചിരുന്നു. ആരോപണങ്ങള്‍ ശരിയാണെങ്കില്‍ പോലും അത് സ്വത്തവകാശത്തെ സംബന്ധിച്ചുള്ള സിവില്‍ തര്‍ക്കമാണ്, ക്രിമിനല്‍ പ്രവര്‍ത്തനമല്ലെന്നും സിബല്‍ സൂചിപ്പിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 28 നാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മേധാവി കൂടിയായ ഹേമന്ത് സോറന് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം ജനുവരി 31 ന് റാഞ്ചി രാജ്ഭവനില്‍ നിന്നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തിരുന്നത്.
കേസുമായി ബന്ധപ്പെട്ട് സോറന്, മുന്‍ റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറും ഐഎഎസ് ഓഫീസറുമായ ഛവി രഞ്ജന്‍, ഭാനു പ്രതാപ് പ്രസാദ് എന്നിവരുള്‍പ്പെടെ 25 ഓളം പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഹേമന്ത് സോറന് ജയില്‍ മോചിതനായതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ചമ്പായി സോറന് രാജി വെച്ചിരുന്നു. ഹേമന്ത് സോറന് നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതോടെയാണ് വീണ്ടും മുഖ്യമന്ത്രിയായത്.
അതേസമയം സോറന് തടങ്കലിലായിരിക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിരുന്നു. 2019 ല്‍ ഒരു സീറ്റ് ലഭിച്ചിടത്ത് നിന്ന് മൂന്നാക്കി മാറ്റാന്‍ ജെഎംഎമ്മിനായി. ജെഎംഎമ്മിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസും രണ്ട് സീറ്റുകള്‍ നേടി. മറുവശത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകളില്‍ ഒമ്പതും നേടി. 2019 ലെ അവരുടെ 12ല്‍ നിന്ന് കുറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications