കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരീക്ഷ മലിനീകരണം ആയുസ് കുറയ്ക്കുന്ന ഭീകരൻ; ബിഹാറിലെ ജനങ്ങൾക്ക് നഷ്ടമാകുന്നത് 6.9 വർഷങ്ങൾ

Google Oneindia Malayalam News

Recommended Video

cmsvideo
New Delhi Situation gets even worse | Oneindia Malayalam

പാറ്റ്ന: ദീപാവലിക്ക് ശേഷം രാജ്യതലസ്ഥാനം ഒരു ഗ്യാസ് ചേംബറായി മാറിയിരിക്കുകയാണ്. രൂക്ഷമായ പുകമഞ്ഞിനെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ദില്ലിയ്ക്ക് സമാനമായി അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് ബീഹാർ.

 മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ

അന്തരീക്ഷ മലിനീകരണം ബീഹാറിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യത്തിൽ കുറവ് വരുത്തിയിയിരിക്കുകയാണ്. വായുമലിനീകണം മൂലം ശരാശരി ആയുസിൽ 6.9 വർഷത്തിന്റെ കുറവ് വന്നിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. തലസ്ഥാനമായ പാറ്റ്നയിലെ ജനങ്ങൾക്കാകട്ടെ ആയുസിന്റെ 7.7 വർഷങ്ങൾ പോലും നഷ്ടമായേക്കുമെന്നാണ് പറയുന്നത്.

ആയുസ് കുറയുന്നു

ആയുസ് കുറയുന്നു

ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് അന്തരീക്ഷ മലിനീകരണം ബീഹാറിലെ ജനങ്ങളുടെ ആയുർദൈർഘ്യം കുറയ്ക്കുന്നതായി പറയുന്നത്. ഗവേഷണ സംഘം 1998 മുതൽ 2006 വരെയുള്ള കാലയളവിൽ വിവിധ നഗരങ്ങളിലെ വായു ഗുണനിലവാരം താരതമ്യം ചെയ്തു. ബീഹാറിലെ ചെറുപട്ടണങ്ങളായ സിവാൻ, മുസ്സാഫർപൂർ എന്നിവിടങ്ങളിലെ വായുഗുണനിലവാരം പാറ്റ്നയേക്കാൾ മോശമാണെന്നാണ് കണ്ടെത്തൽ.

 മലിനീകരണം രൂക്ഷം

മലിനീകരണം രൂക്ഷം

ബീഹാറിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും ഉയർന്ന തോതിലുള്ള നഗരം സിവാനാണ്. ഡബ്യുഎച്ച്ഒ അനുശാസിക്കുന്ന നിലയിലേക്ക് മലിനീകരണ തോത് കുറയ്ക്കാനായാൻ സിവാനിലെ ജനങ്ങളുടെ ആയുസ് 9 വർഷത്തോളം കൂടുമെന്നാണ് പഠനം പറയുന്നത്. സമാനമായ രീതിയിൽ ഗോപാൽഗഞ്ച്, സരൺ, മുസ്സാഫർപൂർ, വൈശാലി എന്നിവിടങ്ങളിൽ മലിനീകരണം കുറയ്ക്കാനായാൻ ആയുർദൈർഘ്യം 8 വർഷത്തോളം കൂടും

 നിരക്കുകൾ ഇങ്ങനെ

നിരക്കുകൾ ഇങ്ങനെ

മുടിയിഴകളേക്കാൾ അനേകം ഇരട്ടി നേർത്തതായ പിഎം 2.5 എന്ന സൂഷമ പടലത്തെയാണ് കുറച്ച് കൊണ്ടുവരേണ്ടത്. ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാൻ ഇവയ്ക്ക് സാധിക്കും. ഒരു ക്യുബിക് മീറ്റർ വരുന്ന വായുവിൽ 10 മെക്രോഗ്രാം മാത്രം പിഎം 2.5 എന്നാണ് ഡബ്യു എച്ചഒ അനുശാസിക്കുന്ന നിയന്ത്രണം. എന്നാൽ ഇന്ത്യയിൽ ഒരു ക്യുബിക് മീറ്റർ വായുവിൽ 40 മൈക്രോഗ്രാം എന്ന നിലയിലാണ് നിയന്ത്രണം.

ആയുസ് വർദ്ധിക്കും

ആയുസ് വർദ്ധിക്കും

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന നിലയിലേക്ക് കുറച്ച് കൊണ്ടുവരാനായാൽ ബീഹാറിലെ ജനങ്ങൾക്ക് ശരാശരി ആയുർദൈർഘ്യത്തിൽ ഇപ്പോഴുള്ളതിനേക്കാൾ ശരാശരി 7 വർഷമെങ്കിലും കൂടുതൽ ലഭക്കും. ബീഹാറിൽ മലിനീകരണ തോത് ഏറ്റവും കുറ‍ഞ്ഞ 5 നഗരങ്ങൾ കിഷൻഗഞ്ച്, അറാറിയ, ബാങ്ക, കതിഹാർ, പുർണിയ എന്നിവയാണ്.

 മരണ സംഖ്യ ഉയരുന്നു

മരണ സംഖ്യ ഉയരുന്നു

വായുമലിനീകരണം പാറ്റ്നയിൽ ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ച് ദില്ലി ഐഐടി നടത്തയി പഠനത്തിലും കണ്ടെത്തലുകളാണ് ഉണ്ടായത്. 2000 മുതൽ 2007 വരെ ശരാശരി 4127 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ കൂടുതൽ ആളുകളുടെയും മരണകാരണം ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് എന്ന ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ്. ശ്വാസകോശ അസുഖങ്ങൾ ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.

English summary
Bad air quality reduced life expectancy in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X