പേരില്‍ മാത്രം 'രാജധാനി', എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്തത് മോശം ഭക്ഷണം!!!
രണ്ട് സ്റ്റേഷനുകളില്‍ ട്രെയിന്‍ പിടിച്ചിട്ടു.
കൊല്‍ക്കത്ത: രാജധാരി എക്‌സ്പ്രസ്സില്‍ വിതരണം ചെയ്ത നിലവാരമില്ലാത്ത ഭക്ഷണം കഴിച്ച് 6 യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് സഹയാത്രക്കാര്‍ക്ക് ട്രെയിനില്‍ ബഹളം വെച്ചു. രണ്ട് സ്റ്റേഷനുകളില്‍ ട്രെയിന്‍ പിടിച്ചിട്ടു. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ഇടപെട്ടതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ സമ്മതിച്ചതും, ട്രെയിന്‍ യാത്ര തുടര്‍ന്നതും.
കൊൽക്കത്തയിൽ നിന്ന് ദില്ലിയിലേക്കുള്ള രാജധാനി എക്സിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ട്രെയിനുകളില്‍ ഒന്നാണ് രാജധാനി എക്‌സ്പ്രസ്. എന്നാല്‍ കഴിഞ്ഞ ദിവസം ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിന്‍ വിതരണം ചെയ്തത് വളരെ മോശം ഭക്ഷണമാണെന്നാണ് യാത്രക്കാരുടെ പരാതി. ഭക്ഷണത്തിന്റെ കാശ് ട്രെയിന്‍ ബുക്കിംഗിന് ഒപ്പം തന്നെ ഈടാക്കുന്നതാണ്.

മോശം ഭക്ഷണം നൽകുന്നതിന് പുറമേ, സമയത്തിന് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. ഉച്ചഭക്ഷണം 3 മണിയോട് കൂടി മാത്രമാണ് ലഭിച്ചത്. അപ്പോഴേക്കും കുട്ടികള്‍ അടക്കം വിശന്ന് കരയാന്‍ തുടങ്ങിയിരുന്നു

ഭക്ഷണത്തിന്റെ മോശം നിലവാരത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ വളരെ മോശം പെരുമാറ്റമാണേ്രത കാറ്ററിംഗ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഭക്ഷണം കഴിച്ച 6 യാത്രക്കാരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജധാനി എക്‌സ്പ്രസില്‍ നടന്നത് ഒറ്റപ്പെട്ട സംഭവം ആണെന്നാണ് റെയില്‍വേയുടെ പ്രതികരണം. ട്രെയിന്‍ ഭക്ഷണം വിതരണം ചെയ്യാനുള്ള കരാര്‍ ഒരു സ്വകാര്യ ഏജന്‍സിയ്ക്കാണ് നല്‍കിയിരിയ്ക്കുന്നത്. ഇവര്‍ക്ക് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിയ്ക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

വിഷയം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബാബുല്‍ മന്ത്രി സുപ്രിയോ അറിയിച്ചു. കാറ്റിംഗ് ഏജന്‍സിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications