കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയനീയ പരാജയത്തിന് പിന്നാലെ സിപിഎമ്മിന് വീണ്ടും തിരിച്ചടി; പാര്‍ലമെന്‍റ് ഹൗസിലെ ഓഫീസ് നഷ്ടമായേക്കും

Google Oneindia Malayalam News

ദില്ലി: പതിനേഴാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നേരിടേണ്ടി വന്നത്. എഴുപതിലേറെ സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിനും സിപിഐക്കും യഥാക്രമം മൂന്നും രണ്ടും അംഗങ്ങളെ മാത്രമാണ് ജയിപ്പിക്കാന്‍ കഴിഞ്ഞത്.

<strong> ഇമ്രാന്‍ ഖാനെ സാക്ഷി നിര്‍ത്തി പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി</strong> ഇമ്രാന്‍ ഖാനെ സാക്ഷി നിര്‍ത്തി പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും തകര്‍ന്നടിഞ്ഞപ്പോള്‍ ആകെ ആശ്വാസമായത് തമിഴ്നാട്ടിലെ വിജയമായിരുന്നു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും തമിഴ്നാട്ടില്‍ രണ്ട് സീറ്റുകളില്‍ വീതം വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ലമെന്‍റില്‍ തന്നെ സിപിഎമ്മിന്‍റെ പ്രസക്തിക്ക് വിഘാതം സംഭവിച്ചേക്കാവുന്ന ഒരുവെല്ലുവിളിയും പാര്‍ട്ടി നേരിടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

3 അംഗങ്ങള്‍ മാത്രംം

3 അംഗങ്ങള്‍ മാത്രംം

ലോക്സഭ തിരഞ്ഞെടുപ്പില്‍ 3 അംഗങ്ങള്‍ മാത്രമായി ചുരുങ്ങിയതോടെ പാര്‍ലമെന്‍റില്‍ അനുവദിച്ചിരിക്കുന്ന പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമെന്ന ആശങ്കയാണ് സിപിഎം ഇപ്പോള്‍ നേരിടുന്നത്. പതിറ്റാണ്ടുകളായി പാര്‍ട്ടി ഓഫിസായി പ്രവര്‍ത്തിക്കുന്ന മുറി നഷ്ടമായാല്‍ സിപിഎമ്മിനത് വലിയ തിരിച്ചടിയായേക്കും.

135-ാം നമ്പര്‍ മുറി

135-ാം നമ്പര്‍ മുറി

പാര്‍ലമെന്‍റ് മന്ദിരത്തിലെ മുന്നാംനിലയിലെ 135-ാം നമ്പര്‍ മുറിയാണ് ദീര്‍ഘകാലമായി സിപിഎം പാര്‍ട്ടി ഓഫീസായി ഉപയോഗിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ഒമ്പത് അംഗങ്ങള്‍ മാത്രമായി ചുരുങ്ങിയ സാഹചര്യത്തില്‍ തന്നെ ഈ മുറി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക ശക്തമായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരിയുടെ രാജ്യസഭാംഗത്വമാണ് അന്ന് ഒഫീസ് നഷ്ടമാവുന്നതില്‍ നിന്ന് സിപിഎമ്മിനെ രക്ഷിച്ചത്.

ആകെ എട്ട്

ആകെ എട്ട്

ലോക്സഭയിലെ മൂന്നും രാജ്യസഭയിലെ അഞ്ചും അംഗങ്ങളുമടക്കം ആകെ എട്ട് അംഗങ്ങള്‍ മാത്രമാണ് സിപിഎമ്മിന് ഇപ്പോള്‍ പാര്‍ലമെന്‍റില്‍ ഉള്ളത്. ഇത്രയും അംഗങ്ങള്‍മാത്രമുള്ള കക്ഷിക്ക് ലോക്സഭയില്‍ മുറികള്‍ അനുവദിക്കുന്ന പതിവില്ല. അതിനാല്‍ സിപിഎമ്മിന് നല്‍കിയിരിക്കുന്ന 135-ാം മുറി ഏറ്റെടുത്ത് അംഗങ്ങള്‍ കൂടുതലുള്ള മറ്റ് ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് നല്‍കിയേക്കും.

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

എംപിമാര്‍ക്ക് വിശ്രമിക്കാനും ആവശ്യമെങ്കില്‍ വാര്‍ത്താ സമ്മേളനങ്ങല്‍ വിളിച്ചു ചേര്‍ക്കുന്നതിനുമുള്ള സൗകര്യം പാര്‍ലമെന്‍റ് ഹൗസിലെ ഓഫീസിലുണ്ടായിരുന്നു. ഏതാനും ജീവനക്കാരും ഇവിടെ ഉണ്ട്. പാര്‍ലമെന്‍റിനകത്തെ ഈ സംവിധാനങ്ങള്‍ നഷ്ടപ്പെടുന്നത് എങ്ങനെ ഒഴിവാക്കും എന്നാണ് സിപിഎം ഇപ്പോള്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയാതിരുന്നതിനാല്‍ സിപിഐക്ക് നേരത്തെ തന്നെ പാര്‍ലമെന്‍റിലെ ഓഫീസ് നഷ്ടപ്പെട്ടിരുന്നു.

സീതാറാം യച്ചൂരി

സീതാറാം യച്ചൂരി

പാര്‍ലമെന്‍റില്‍ ശക്തരായ നേതാവില്ലത്താത്തും സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സീതാറാം യച്ചൂരി രാജ്യസഭാംഗമാണെങ്കിലും ഇനി മത്സരിക്കാനില്ലെന്ന് അദ്ദേഹം നിലപാടെടുത്ത് കഴിഞ്ഞു. രാജ്യസഭയിലേക്ക് അംഗങ്ങളെ ജയിപ്പിക്കണെങ്കില്‍ തന്നെ നിലവില്‍ അതിനുള്ള അംഗസഖ്യ കേരള നിയമസഭയില്‍ മാത്രമാണ് സിപിഎമ്മിനുള്ളത്.

മികച്ച പ്രകടനം

മികച്ച പ്രകടനം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചത് 2004 ലായിരുന്നു. 43 അംഗങ്ങളായിരുന്നു ആ വര്‍ഷം സഭയില്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ അംഗസഖ്യയില്‍ മുന്നാമത്തെ വലിയ കക്ഷി എന്ന നിലയിലും ഒന്നാം യുപിഎ സര്‍ക്കാര്‍ നിര്‍ണ്ണകയമായതിലും പാര്‍ലമെന്‍റ് ഹൗസിലടക്കം മികച്ച രീതിയിലുള്ള പരിഗണനയായിരുന്നു സിപിഎമ്മിന് ലഭിച്ചു കൊണ്ടിരുന്നത്.

ബംഗാളിലും ത്രിപുരയിലും

ബംഗാളിലും ത്രിപുരയിലും

എന്നാല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും തിരിച്ചടി നേരിട്ട് തുടങ്ങിയത് സിപിഎമ്മിന്‍റെ പാര്‍ലമെന്‍റ് അംഗങ്ങളില്‍ പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ ഗണ്യമായ കുറവ് വരുത്തി. 2009 ല്‍ 16 സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടി 2014 ല്‍ 9 ലേക്ക് ചുരങ്ങി. 2019 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ലമെന്‍റില്‍ പാര്‍ട്ടിയുടെ പ്രധിനിത്യം കേവലം മൂന്ന് ​അംഗങ്ങള്‍ മാത്രമായി.

ഡിഎംകെ-കോണ്‍ഗ്രസ്

ഡിഎംകെ-കോണ്‍ഗ്രസ്

വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു കേളത്തിലടക്കം വലിയ തിരിച്ചടി നേരിട്ടപ്പോള്‍ തമിഴ്നാട്ടിലെ വിജയമാണ് പാര്‍ട്ടിയുടെ മാനം രക്ഷിച്ചത്. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രം വിജയിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി നിന്നതിനാല്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചു. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനും സിപിഎമ്മിന് സഹായകമായത് തമിഴ്നാട്ടിലെ വിജയമായിരുന്നു.

English summary
bad performance in lok sabha election; cpm may lose office in parliament house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X