Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധേ ശ്യാമിന് മോശം അഭിപ്രായം; നടന്‍ പ്രഭാസിന്റെ കടുത്ത ആരാധകന്‍ ജീവനൊടുക്കി

ഹൈദരാബാദ്: സൂപ്പര്‍ താരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധേശ്യാം. ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ മോശം പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം പ്രഭാസിന്റെ കരിയറിലെ മോശം ചിത്രങ്ങളില്‍ ഒന്നാണെന്നാണ് പുറത്തുവരുന്ന അഭിപ്രായം. എന്നാല്‍ ഇതിന് പിന്നാലെ ഒരു ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ മോശം പ്രതികരണത്തെ തുടര്‍ന്ന് മനംനൊന്ത് പ്രഭാസിന്റെ ആരാധകര്‍ ജീവനൊടുക്കിയെന്നാണ് ആ വാര്‍ത്ത. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തിയത്.

1

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. ആരാധകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രഭാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നീണ്ട മൂന്ന് വര്‍ഷത്തോളം എടുത്താണ് രാധേ ശ്യാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍ പ്രതീക്ഷകള്‍ക്കൊടുവില്‍ മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളിലെത്തി. ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകള്‍ക്ക് പുറത്ത് കട്ട് ഔട്ടുകള്‍ സ്ഥാപിച്ചും ഉല്ലസിച്ചും പ്രഭാസിന്റെ ആരാധകര്‍ തിയേറ്ററുകളില്‍ ഈ ദിനം ആഘോഷിച്ചിരുന്നു.

2

24 കാരനായ രവി തേജ എന്ന ആരാധകന്‍ രാധേ ശ്യാം കണ്ട് അതില്‍ നിരാശനായിരുന്നു. ചിത്രം നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നേടിയതോടെ അദ്ദേഹം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാധേ ശ്യാം തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് തോന്നിയതിനാല്‍ അദ്ദേഹം തീരുമാനത്തെക്കുറിച്ച് അമ്മയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രവി തേജയുടെ വിയോഗം പ്രഭാസിന്റെ ആരാധകരെയും നെറ്റിസണ്‍കളെയും ഞെട്ടിച്ചിരിക്കുകയാണ്. കുര്‍ണൂലില്‍ ദിവസ വേതന തൊഴിലാളിയായിരുന്നു അദ്ദേഹം.

3

രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് രാധേ ശ്യാം. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായി പ്രഭാസും ഡോ പ്രേരണയായി പൂജ ഹെഗ്ഡെയുമാണ് വേഷമിട്ടിരിക്കുന്നത്. യു വി ക്രിയേഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രം കൊറോണ വൈറസ് പാന്‍ഡെമിക് കാരണം പലതവണ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണമാണ് രാധേ ശ്യാമിന് ലഭിക്കുന്നത്.

4

ചിത്രത്തിന്റെ ഗംഭീരതയെ എല്ലാവരും അഭിനന്ദിച്ചപ്പോള്‍, ഉറച്ച കഥയുടെ അഭാവത്തെക്കുറിച്ച് പലരും പറയുന്നുണ്ട്.
പ്രഭാസിനും പൂജാ ഹെഗ്ഡെക്കും പുറമെ, സച്ചിന്‍ ഖേദേക്കര്‍, കുനാല്‍ റോയ് കപൂര്‍, പ്രിയദര്‍ശി, മുരളി ശര്‍മ്മ, ഭാഗ്യശ്രീ, സത്യന്‍, റിദ്ധി കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 1970കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി, ചിത്രത്തിന്റെ സംഗീതം ജസ്റ്റിന്‍ പ്രഭാകരനും മനോജ് പരമഹംസ ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

5

ചിത്രം 2021 ജൂലൈ 30- ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നിരുന്നാലും, ഇന്ത്യയിലെ കോവിഡ്-19 പകര്‍ച്ചവ്യാധി കാരണം അത് മാറ്റിവച്ചു. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് 2022 ജനുവരി 14- ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഒടുവില്‍ മാര്‍ത്ത് 11ന് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+