കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം; പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണം

Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍ പ്രദേശിലെ ബാദുണില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ കേസ് സി ബി ഐ അന്വേഷിക്കും. കോളിളക്കം സൃഷ്ടിച്ച ഈ കേസ് സി ബി ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസിലെ പ്രതികളെയും പരസ്യമായി തൂക്കിക്കൊല്ലണം ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 16 ദില്ലി കൂട്ടബലാത്സംഗ കേസിനെക്കാളും ക്രൂരമാണ് ഈ സംഭവം. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും കേസ് സി ബി ഐയ്ക്ക് വിടണമെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് ആവശ്യപ്പെട്ടു.

badaun-gang-rape

പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. കത്ര ഗ്രാനത്തില്‍ ഉഷിയത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പോലീസുകാരുടെ സഹായത്തോടെ സംഭവം നടന്നത്. അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് ആദ്യം വിസമ്മതിച്ചു.

മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാതെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായത്. ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുതെന്ന് സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവ് പോലീസുകാര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് പണം വേണ്ട നീതി കിട്ടിയാല്‍ മതിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

English summary
Uttar Pradesh chief minister Akhilesh Yadav has referred the Badaun gang-rape and murder case to the CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X