കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഡ്മിന്റൺ താരം സൈന നെഹ്വാള്‍ ബിജെപിയിൽ ചേർന്നു! തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്ക് വമ്പൻ ബൂസ്റ്റ്!

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപിക്ക് വമ്പന്‍ ബൂസ്റ്റ്. ബാഡ്മിന്റണ്‍ ഇതിഹാസ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു. ദില്ലിയിൽ വെച്ച് നടന്ന ചടങ്ങിലാണ് സൈന ബിജെപി അംഗത്വം സ്വീകരിച്ചത്. സൈനയുടെ മൂത്ത സഹോദരിയും ബിജെപി അംഗത്വമെടുത്തു. പ്രധാനപ്പെട്ട ഒരു വ്യക്തിത്വം പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

29കാരിയായ സൈനയുടെ വരവ് ദില്ലി തിരഞ്ഞെടുപ്പിന് കച്ചമുറുക്കുന്ന ബിജെപിക്ക് വന്‍ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മുന്‍ മന്ത്രിയടക്കം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് ആശങ്കയിലാക്കിയ ബിജെപിക്ക് സൈന പാര്‍ട്ടിയുടെ ഭാഗമാകുന്നത് വന്‍ ആത്മവിശ്വാസം നല്‍കും. ബാഡ്മിന്റണില്‍ 24 അന്താരാഷ്ട്ര കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുളള താരമാണ് സൈന നെഹ്വാള്‍.

ദില്ലിയിൽ പതിനെട്ടടവും

ദില്ലിയിൽ പതിനെട്ടടവും

ദില്ലിയില്‍ ഇക്കുറി ഭരണം പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബിജെപി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിക്കും എന്നാണ് പ്രവചനങ്ങള്‍. ഷഹീന്‍ ബാഗും വികസനവും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ദില്ലിയില്‍ ബിജെപിയുടെ പ്രചാരണം. അതിനിടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് നേതാക്കള്‍ ചോരുന്നത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ്.

സൈനയുടെ വരവ് ബൂസ്റ്റ്

സൈനയുടെ വരവ് ബൂസ്റ്റ്

മുന്‍ മന്ത്രി ഹര്‍ഷരന്‍ സിംഗാണ് ഏറ്റവും ഒടുവില്‍ ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സൈന നെഹ്വാളിന്റെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിക്ക് ആവേശമാകും. ദില്ലിയില്‍ സ്മൃതി ഇറാനി അടക്കമുളളവരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്. ആ നിരയിലേക്ക് സൈന കൂടി ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദിയെ പോലുളളവരെ ഇഷ്ടം

മോദിയെ പോലുളളവരെ ഇഷ്ടം

കഠിനാധ്വാനികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലുളളവരെയാണ് തനിക്കിഷ്ടം എന്നാണ് ബിജെപി അംഗത്വം സ്വീകരിച്ച് സൈന പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുളള ഒരു പാര്‍ട്ടിയിലാണ് താന്‍ ചേര്‍ന്നിരിക്കുന്നത്. നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രവര്‍ത്തിക്കാമെന്നത് നേട്ടമായി കാണുന്നുവെന്നും സൈന പറഞ്ഞു.

ബിജെപിയോട് ചായ്വ്

ബിജെപിയോട് ചായ്വ്

നേരത്തെ മുതല്‍ക്കേ തന്നെ ബിജെപിയോട് ചായ്വ് പ്രകടിപ്പിച്ചിരുന്ന കായിക താരമാണ് സൈന. കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണയ്ക്കുന്ന സൈനയുടെ ചില ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു. വന്‍ വിവാദമായ പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും പിന്തുണച്ച് ആദ്യം മുന്നോട്ട് വന്ന സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു സൈന.

'ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍'

'ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍'

2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ 'ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍' എന്ന ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം സൈന ട്വീറ്റ് ചെയ്തിരുന്നു. ദില്ലി രാംലീല മൈദാനിയില്‍ പൗരത്വ നിയമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് മുന്നോട്ട് വന്ന താരങ്ങളുടെ കൂട്ടത്തിലും സൈനയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ചിന്തോദ്ദീപകമായ പ്രസംഗം കേട്ടു എന്നായിരുന്നു ട്വീറ്റ്.

സൈനയ്ക്ക് ട്രോൾ

സൈനയ്ക്ക് ട്രോൾ

ഈ ട്വീറ്റിന്റെ പേരില്‍ സൈന നെഹ്വാള്‍ ട്രോള്‍ ചെയ്യപ്പെടുകയുമുണ്ടായി. സൈനയടക്കമുളള സെലിബ്രിറ്റികള്‍ ഒരേ വാചകങ്ങള്‍ ഉപയോഗിച്ച് മോദിയെ പുകഴ്ത്തിയതിനാണ് പരിഹാസം ഉയര്‍ന്നത്. ദീപാവലിക്ക് മോദിയെ അഭിനന്ദിച്ച് കൊണ്ടുളള ട്വീറ്റിന്റെ പേരിലും ഇതേ കാരണത്താല്‍ സൈന ട്രോളുകള്‍ക്കിരയായി. ഭാരത് കി ലക്ഷ്മി എന്ന ഹാഷ്ടാഗില്‍ സ്ത്രീ ശാക്തീകരണത്തിന് മോദിയെ പ്രശംസിക്കുന്നതായിരുന്നു ട്വീറ്റ്.

ബിജെപിയിലെത്തിയ കായിക താരങ്ങൾ

ബിജെപിയിലെത്തിയ കായിക താരങ്ങൾ

സൈനയ്ക്ക് മുന്‍പ് ഗൗതം ഗംഭീര്‍ അടക്കമുളള കായിക താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് ഗംഭീര്‍ ബിജെപി അംഗത്വമെടുത്തത്. പിന്നാലെ മത്സരിച്ച് ജയിച്ച് എംപിയുമായി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുസ്തി താരം ബബിത ഫോഗട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. യോഗേശ്വര്‍ ദത്ത്, ഹോക്കി മുന്‍ ക്യാപ്റ്റന്‍ സന്ദീപ് സിംഗ് അടക്കമുളളവരും സമീപകാലത്തായി ബിജെപിയില്‍ എത്തിയിരുന്നു.

യുവാക്കളെ ആകർഷിക്കാൻ

യുവാക്കളെ ആകർഷിക്കാൻ

ഈ നിരയിലെ ഒടുവിലത്തെ പേരാണ് സൈനയുടേത്. ദില്ലിക്ക് തൊട്ടടുത്തുളള ഹരിയാന സ്വദേശിയായ സൈനയുടെ വരവ് തിരഞ്ഞെടുപ്പില്‍ യുവാക്കളെ ബിജെപിയിലേക്ക് ആകർഷിക്കും എന്ന കണക്ക് കൂട്ടലിലാണ് പാർട്ടി. രാജ്യത്തെ ഏറ്റവും പ്രശസ്തയായ വനിതാ കായിക താരമായ സൈനയ്ക്ക് വലിയ ആരാധകരുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവാണ്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌ക്കാരങ്ങളടക്കം നേടിയിട്ടുണ്ട്.

English summary
Badminton player Saina Nehwal joins BJP ahead of Delhi polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X