സൈന നേവാള്‍ രാജ്യദ്രോഹിയെന്ന് സോഷ്യല്‍ മീഡിയ, കാരണം പുതിയ മൊബൈല്‍ ഫോണും!
സൈന നേവാള്‍ തന്റെ പുതിയ മൊബൈല്‍ഫോണുമായി നില്ക്കുന്ന ഫോട്ടോയാണ് സോഷ്യല്‍മീഡിയയിലെ രാജ്യസ്നേഹികള്‍ വിവാദമാക്കിയിരിക്കുന്നത്.
ദില്ലി: ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയത് ഇങ്ങനെ പുലിവാലാകുമെന്ന് സൈന ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. അത്രയേറെ കമന്റുകളാണ് സൈനയുടെ ഫേസ്ബുക്ക് പേജില്‍ കുമിഞ്ഞുകൂടുന്നത്. സൈന നേവാള്‍ തന്റെ പുതിയ മൊബൈല്‍ഫോണുമായി നില്ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ രാജ്യസ്നേഹികള്‍ വിവാദമാക്കിയിരിക്കുന്നത്.
ഡിസംബര്‍ 11 നാണ് തന്റെ പുതിയ ഫോണിന്റെ ഫോട്ടോ സൈന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഹോണര്‍ 8 എന്ന തന്റെ പുതിയ ഫോണും അതിന്റെ നിറവും ഏറെ ഇഷ്ടമായെന്നാണ് സൈന ഫോട്ടോയ്ക്കൊപ്പം പറഞ്ഞത്. എന്നാല്‍ സൈന രാജ്യദ്രോഹിയാണെന്നും ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ബ്രാന്‍ഡിംഗ് നടത്തുകയാണെന്നുമാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റ് ചെയ്തത് ഡിസംബര്‍ 11ന്
ഹോണര്‍ 8 എന്ന തന്റെ പുതിയ മൊബൈല്‍ ഫോണുമായി നില്ക്കുന്ന ചിത്രമാണ് സൈന ഡിസംബര്‍ 11ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

രാജ്യദ്രോഹിയെന്നും ചിലര്‍
ഹോണര്‍ 8 എന്ന ചൈനീസ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ സൈന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും, ചൈനീസ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നും രാജ്യദ്രോഹിയാണെന്നുമൊക്കെയാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന് ഹാനികരമെന്ന്...
സൈനയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനും ചില രാജ്യസ്നേഹികള്‍ മറന്നില്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നമ്മുടെ രാജ്യത്തിന് ഹാനികരമാണെന്നും നിങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ദയവ് ചെയ്ത് നിര്ദേശിക്കരുതെന്നുമെല്ലാമാണ് ഉപദേശങ്ങള്‍.

മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ
എന്നാല്‍ ഹോണര്‍ 8 എന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്യൂവായിയുടെ പുതിയ പ്ലാന്റ് ചെന്നൈയില്‍ ആരംഭിക്കാനിരിക്കുന്നത് ഇവരൊന്നും അറിഞ്ഞ മട്ടില്ല. നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഹ്യൂവായ് ചെന്നൈയില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

കമന്റുകള്‍ നോക്കേണ്ടെന്ന് ...
എന്നാല്‍ സൈന നേവാളിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ചവര്‍ക്കെതിരെ നിരവധി പേര് രംഗത്തെത്തി. ഇതൊന്നും സൈന മൈന്‍ഡ് ചെയ്യേണ്ടെന്നും സൈനയ്ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications