കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന നേവാള്‍ രാജ്യദ്രോഹിയെന്ന് സോഷ്യല്‍ മീഡിയ, കാരണം പുതിയ മൊബൈല്‍ ഫോണും!

സൈന നേവാള്‍ തന്റെ പുതിയ മൊബൈല്‍ഫോണുമായി നില്‍ക്കുന്ന ഫോട്ടോയാണ് സോഷ്യല്‍മീഡിയയിലെ രാജ്യസ്‌നേഹികള്‍ വിവാദമാക്കിയിരിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയത് ഇങ്ങനെ പുലിവാലാകുമെന്ന് സൈന ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. അത്രയേറെ കമന്‍റുകളാണ് സൈനയുടെ ഫേസ്ബുക്ക് പേജില്‍ കുമിഞ്ഞുകൂടുന്നത്. സൈന നേവാള്‍ തന്റെ പുതിയ മൊബൈല്‍ഫോണുമായി നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ രാജ്യസ്‌നേഹികള്‍ വിവാദമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 11 നാണ് തന്റെ പുതിയ ഫോണിന്റെ ഫോട്ടോ സൈന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഹോണര്‍ 8 എന്ന തന്റെ പുതിയ ഫോണും അതിന്റെ നിറവും ഏറെ ഇഷ്ടമായെന്നാണ് സൈന ഫോട്ടോയ്‌ക്കൊപ്പം പറഞ്ഞത്. എന്നാല്‍ സൈന രാജ്യദ്രോഹിയാണെന്നും ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ബ്രാന്‍ഡിംഗ് നടത്തുകയാണെന്നുമാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റ് ചെയ്തത് ഡിസംബര്‍ 11ന്

പോസ്റ്റ് ചെയ്തത് ഡിസംബര്‍ 11ന്

ഹോണര്‍ 8 എന്ന തന്റെ പുതിയ മൊബൈല്‍ ഫോണുമായി നില്‍ക്കുന്ന ചിത്രമാണ് സൈന ഡിസംബര്‍ 11ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

രാജ്യദ്രോഹിയെന്നും ചിലര്‍

രാജ്യദ്രോഹിയെന്നും ചിലര്‍

ഹോണര്‍ 8 എന്ന ചൈനീസ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ സൈന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും, ചൈനീസ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നും രാജ്യദ്രോഹിയാണെന്നുമൊക്കെയാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന് ഹാനികരമെന്ന്...

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന് ഹാനികരമെന്ന്...

സൈനയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനും ചില രാജ്യസ്‌നേഹികള്‍ മറന്നില്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നമ്മുടെ രാജ്യത്തിന് ഹാനികരമാണെന്നും നിങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ദയവ് ചെയ്ത് നിര്‍ദേശിക്കരുതെന്നുമെല്ലാമാണ് ഉപദേശങ്ങള്‍.

മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ

മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ

എന്നാല്‍ ഹോണര്‍ 8 എന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്യൂവായിയുടെ പുതിയ പ്ലാന്റ് ചെന്നൈയില്‍ ആരംഭിക്കാനിരിക്കുന്നത് ഇവരൊന്നും അറിഞ്ഞ മട്ടില്ല. നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഹ്യൂവായ് ചെന്നൈയില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

കമന്‍റുകള്‍ നോക്കേണ്ടെന്ന് ...

കമന്‍റുകള്‍ നോക്കേണ്ടെന്ന് ...

എന്നാല്‍ സൈന നേവാളിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ചവര്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഇതൊന്നും സൈന മൈന്‍ഡ് ചെയ്യേണ്ടെന്നും സൈനയ്ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്.

English summary
Saina Nehwal was targeted by a section of her 'fans' for endorsing a Chinese brand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X