• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പത്ത് വർ‌ഷം ഒളിച്ചുവെച്ച പ്രണയം വെളിപ്പെടുത്തി സൈനാ നെഹ്വാൾ; ഡിസംബറിൽ വിവാഹം...

  • By Desk

ഹൈദരാബാദ്: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ബാഡ്മിന്റൺ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരാകുന്നു. ദീർ‌ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗോസിപ്പുകോളങ്ങളിൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നെങ്കിലും നൈസയും കശ്യപും നിഷേധിക്കുകയായിരുന്നു.

പത്ത് വർഷമായി സൈനയും കശ്യപും പ്രണയത്തിലാണ്, വീട്ടുകാർക്കും പൂർണ സമ്മതമാണ് ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ഡിസംബറിൽ

ഡിസംബറിൽ

ഡിസംബർ 16ന് വിവാഹം നടത്താനാണ് ഇരുവീട്ടുകാരും നിശ്ചയിച്ചിരിക്കുന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനം. ഡിസംബർ 21ന് സുഹൃത്തുക്കളും ആരാധകർക്കുമായി വിവാഹ സൽക്കാരം നടത്തുമെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മൂവർ സംഘം

മൂവർ സംഘം

സഹതാരങ്ങളും സുഹൃത്തുക്കളുമായ കിടംബി ശ്രാകാന്ത്, എച്ച് എസ് പ്രണോയ്, ഗുരുസായ് ദത്ത് തുടങ്ങിയവരോടൊപ്പമായിരുന്നു എപ്പോഴും പ്രണയ ജോഡികളുടെ കറക്കം. ഇരുവരും പ്രണയത്തിലാണെന്ന് അറിയാമിരുന്നെങ്കിലും മൂവർ സംഘം രഹസ്യമായി വെക്കുകയായിരുന്നു.

 പത്ത് വർഷം

പത്ത് വർഷം

ഇതിനിടയിൽ സൈനയും കശ്യപും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇത് നിഷേധിക്കുകയായിരുന്നു. പത്ത് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

താര വിവാഹങ്ങൾ

താര വിവാഹങ്ങൾ

കായിക രംഗത്ത് നിന്നും തന്നെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത മുൻഗാമികളുടെ പാത പിന്തുടരുകയാണ് സൈനയും കശ്യപും. മലയാളിയായ സ്ക്വാഷ് താരം ദീപിക പള്ളിക്കൽ- ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്, വോളിബോൾ താരം പ്രതിമാ സിംഗ്-ക്രിക്കറ്റ് താരം ഇഷാന്ത് ശർമ, ഗുസ്തി താരങ്ങളായ ഗീതാ ഫൊഗാട്ട്- പവൻ കുമാർ എന്നിവർ കായിക താരങ്ങളായ ദമ്പതികളാണ്.

2005ൽ

2005ൽ

2005ൽ പരിശീലകനായ പുല്ലേല ഗോപി ചന്ദിന്റെ ഹൈദരാബാദിലെ അക്കാദമിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ കൂടി ബന്ധം അംഗീകരിച്ചതോടുകൂടി 28കാരിയായ സൈനയും 32കാരനായ കശ്യപും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

ഒളിംപിക്സിനിടയിൽ

ഒളിംപിക്സിനിടയിൽ

2012 ഒളിംപിക്സിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ വന്നത്. സൈന നല്ല സുഹൃത്ത് മാത്രമായിരുന്നുവെന്നായിരുന്നു കശ്യപിന്റെ പ്രതികരണം. എന്നാൽ കോമൺ വെൽത്ത് ഗെയിംസ് സ്വർണ മെഡൽ നേട്ടതിന് ശേഷം കശ്യപിന്റെ പിന്തുണ തന്റെ നേട്ടങ്ങളിൽ നിർണായകമായിരുന്നുവെന്ന് സൈന തുറന്ന് സമ്മതിക്കുകയായിരുന്നു. ഇതിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സൈന സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ബംഗളൂരുവിലേക്ക്

ബംഗളൂരുവിലേക്ക്

പരിശീലനത്തിനായി 2014ൽ സൈന ബെഗളൂരുവിലേക്ക് മാറിയിരുന്നു. ഈ സമയം തന്നെ കാണാനായി കശ്യപ് ഇടയ്ക്കിടെ എത്താറുണ്ടായിരുന്നുവെന്ന് സൈന വെളിപ്പെടുത്തുന്നു. ബംഗളൂരുവിലെ പരിശീലനും പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലാണ് സൈനയും കശ്യപും ഇപ്പോഴുള്ളത്.

20 കിരീടങ്ങൾ

20 കിരീടങ്ങൾ

ഇരുപത് പ്രധാന കിരീടങ്ങൾ ഉൾപ്പെടെ കരിയറിൽ മികച്ച് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ അഭിമാന താരമാണ് സൈന നെഹ്വാൾ. ഒളിമ്പിക്സിൽ വെങ്കല മെഡലും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട് സൈന. ലോക ബാഡ്മിന്റൺ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് സൈന. ഹരിയാനയിലെ ഹിസാർ ജില്ലക്കാരിയാണ് സൈന.

മികച്ച നേട്ടങ്ങൾ

മികച്ച നേട്ടങ്ങൾ

2013ലെ ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തെത്തിയിരുന്നു കശ്യപ്. 2014 കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ ജേതാവുമായിരുന്നു. ഒളിമ്പിക്സ് ബാഡ്മിന്റൺ ക്വാർട്ടറിൽ എത്തുന്ന ആദ്യ പുരുഷ താരവുമാണ് കശ്യപ്. 2012ൽ അർജുന അവാർഡിന് അർഹനായിട്ടുണ്ട്.

സിനിമയാകുന്നു

സിനിമയാകുന്നു

സൈനാ നെഹ്വാളിന്റെ ജീവിതം സിമിനയാക്കുകയാണ് ബോളിവുഡ്. ശ്രദ്ധ കപൂറാണ് സൈനയായി വെള്ളിത്തിരയിൽ എത്തുന്നത്. സൈനയുടെ ജീവിതത്തിലുണ്ടായ വെല്ലുവിളികളും നേട്ടങ്ങളുമെല്ലാം സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ആരാകും കശ്യപിന്റെ വേഷത്തിൽ എത്തുക എന്നറിയാനാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്.

കന്യാസ്ത്രീയുടെ പീഡന പരാതി; അനുബന്ധ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഇന്ത്യയിലെ കോടീശ്വരന്മാരിൽ മുമ്പൻ മുകേഷ് അംബാനി; ദിവസ വരുമാനം 300 കോടി രൂപ... ശതകോടീശ്വരന്മാർ കൂടി

English summary
badminton stars saina nehwal and p kashyap will tie knot on december
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more