കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാദുഷ് ജയില്‍ തകര്‍ന്നുതരിപ്പണമായി!!സുഷമ പറഞ്ഞത് കള്ളം?ഐസിസ് തടങ്കലിലായിരുന്ന ഇന്ത്യക്കാര്‍ എവിടെ..?

കാണാതായ ഇന്ത്യക്കാരുടെ കാര്യത്തില്‍ അവ്യക്തത

Google Oneindia Malayalam News

മൊസൂള്‍: ഐസിസ് തടങ്കലിലായിരുന്ന ഇന്ത്യക്കാരെ പാര്‍പ്പിച്ച ബാദുഷ് ജയിലിന്റെ ചില അവശിഷ്ടങ്ങള്‍ മമാത്രമാണ് ഇന്നു ബാക്കി. കാണാതായ 39 ഇന്ത്യക്കാര്‍ അവസാനമായി കാണപ്പെട്ടുവെന്നു പറയപ്പെടുന്ന സ്ഥലമാണ് ബാദുഷ് ജയില്‍. മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഐസിസ് തടങ്കലിലാകുന്നത്. കാണാതായ 39 ഇന്ത്യക്കാരും ഇറാഖിലെ ബാദുഷ് ജയിലില്‍ സുരക്ഷിതരാണെന്നും അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചത്. എന്നാല്‍ സുമാ സ്വരാജ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കാണാതായ ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇറാഖ് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍
കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി വികെ സിങ് ഇറാഖിലെ ഇര്‍ബിലിലേക്കു പുറപ്പെട്ടിരുന്നു. എന്നാല്‍ കാണാതായ ഇന്ത്യക്കാരെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്ന് ഇറാഖിലെ ഭീകരവിരുദ്ധസേനാ ഉദ്യോഗസ്ഥനായ ബ്രിഗ് അബ്ദുള്‍ അമീന്‍ അല്‍ കസ്രാജി പറയുന്നു. ബാദുഷ് ജയിലില്‍ ഇപ്പോള്‍ യാതൊന്നും അവശേഷിക്കുന്നില്ലെന്നും
അല്‍ കസ്രാജി പറഞ്ഞു.

സുഷമ പറഞ്ഞത്

സുഷമ പറഞ്ഞത്

കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഇറാഖിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി വികെ സിങിന് ഇറാഖിലെ ചില വൃത്തങ്ങളില്‍ നിന്നും കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന വിവരം ലഭിച്ചെന്നുമാണ് സുഷമാ സ്വരാജ് അറിയിച്ചിരുന്നത്.

സുഷമ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ്

സുഷമ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ്

എന്നാല്‍ സുഷമാ സ്വരാജ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതിനു മുന്‍പ് ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് സുഷമ പ്രതീക്ഷ നല്‍കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

അങ്ങനൊരു ജയില്‍ ഇപ്പോള്‍ ഇല്ല

അങ്ങനൊരു ജയില്‍ ഇപ്പോള്‍ ഇല്ല

എന്നാല്‍ ബാദുഷ് ജയില്‍ തേടി യാത്ര പുറപ്പെട്ട ഹിന്ദുസ്ഥാന്‍ ടൈംസ് കറസ്‌പോണ്ടന്റിന് ജയിലിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. വികെ സിങ്ങ് ബാദുഷ് സന്ദര്‍ശിച്ചിട്ടില്ലെന്നും പെഷ്‌മേര പ്രദേശമാണ് സന്ദര്‍ശിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖി സൈന്യം പ്രദേശത്ത് ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.

കാണാതായത്

കാണാതായത്

ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014 ല്‍ കാണാതായത്. ഇവര്‍ ഐസിസ് തടങ്കലിലായിരുന്നു. ഇതില്‍ ഹര്‍ജിത് മാസിയ എന്നയാള്‍ രക്ഷപെട്ടിരുന്നു. ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി മറ്റുള്ളവരെല്ലാം തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്ന ഉറപ്പാണ് വിദേശകാര്യ മന്ത്രാലയം നല്‍കിയത്. അവര്‍ മരിച്ചു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ അറിയിച്ചിരുന്നു.

കുടുംബാംഗങ്ങള്‍ പ്രതീക്ഷയോടെ..

കുടുംബാംഗങ്ങള്‍ പ്രതീക്ഷയോടെ..

ഒന്‍പതു മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ മൂന്നു വര്‍ഷമായി ഐസിസ് അധീനതയിലായിരുന്ന മൊസൂള്‍ ഇറാഖ് സേന തിരിച്ചു പിടിച്ചെങ്കിലും ഐസിസ് തടവിലായിരുന്ന 39 ഇന്ത്യക്കാരെപ്പറ്റി യാതൊരു വിവരവുമില്ലായിരുന്നു. മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതോടെ തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍.

കൂടുതല്‍ ആളുകളും പഞ്ചാബില്‍ നിന്ന്

കൂടുതല്‍ ആളുകളും പഞ്ചാബില്‍ നിന്ന്

ബന്ദികളാക്കപ്പെട്ടവരില്‍ കൂടുതല്‍ ആളുകളും പഞ്ചാബില്‍ നിന്നാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ഇക്കാര്യത്തില്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

തിരിച്ചുപിടിച്ചു

തിരിച്ചുപിടിച്ചു

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറാഖി സേനയെ തുരത്തിയോടിച്ചാണ് ചരിത്ര പ്രാധാന്യമുള്ള മൊസ്യൂള്‍ നഗരം ഐസിസ് ഭീകരര്‍ കൈയ്യടക്കുന്നത്. പിന്നീട് നഗരം മുഴുവന്‍ ഐസിസിന്റെ അധീനതയിലായിരുന്നു. ഒന്‍പത് മാസത്തെ പോരാട്ടത്തിനു ശേഷമാണ് മൊസൂള്‍ ഇറാഖ് സൈന്യം പിടിച്ചെടുക്കുന്നത്.

English summary
The roofless building, mostly turned into rubble, is located in an area riddled with landmines. Sleeper cells of the IS are still active in the region though fighting in Badush village ended a few months ago, said a member of counter-terrorism force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X