കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത്... ബിജെപിക്ക് നാലാം സ്ഥാനം, ബാഗേപ്പള്ളിയില്‍ സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയേയും പിന്നിലാക്കി സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീരാമ റെഡ്ഡി രണ്ടാം സ്ഥാനത്ത്. ബാഗേപ്പള്ളിയില്‍ നടന്ന ശക്തമായ പോരാട്ടത്തില്ലാണ് സിപിഎം സ്ഥാനാർത്ഥി ശ്രീരാമ റെഡ്ഡി രണ്ടാം സ്ഥാനത്തെത്തിയത്. ബാഗേപ്പള്ളിയില്‍ നാലാം സ്ഥാനത്താണ് ബിജെപി.

7,844 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്എന്‍ സുബ്ബറെഡ്ഡി ജയിച്ചത്. തൊട്ടുപിറകിലായി സിപിഎം സംസ്ഥാന സെക്രട്ടറി ജിവി ശ്രീറാം റെഡ്ഡി രണ്ടാം സ്ഥാനവും ഉറപ്പിച്ചു. എന്നാൽ വെറും 2364 വോട്ട് മാത്രമാണ് ബിജെപിക്ക് നേടാൻ സാധിച്ചത്. 41,413 വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും 33,569 വോട്ട് സിപിഎം സ്ഥാനാര്‍ത്ഥിക്കും കിട്ടി. 22,231 സീറ്റ് നേടി ജനതാ ദള്‍ എസിലെ ഡോ.സിആര്‍ മനോഹറാണ് മൂന്നാം സ്ഥാനത്ത്.

CPM

കർണാടകയിൽ ഇത്തവണ കൂടുതൽ സീറ്റിൽ മത്സരിച്ച് ശക്തി തെളിയിക്കാനായിരുന്നു സിപിഎം തയ്യാറായത്. 26 സീറ്റുകളിലാണ് ഇത്തവണ സിപിഐഎം സ്ഥാനാർത്ഥികളെ നിർത്തിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിനും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമത്തിനും എതിരായി കാലങ്ങളായി സംസാരിച്ചുവരുന്നുണ്ടെങ്കിലും‍ സംസ്ഥാനത്ത് സിപിഐഎമ്മിന് വേണ്ടത്ര ഇടം ലഭിച്ചിട്ടില്ല ഇതുവരെ. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം ഒരു ശതമാനം വോട്ടാണ് സിപിഎം നേടിയത്. അന്ന് ഒരു സീറ്റിൽ മാത്രമാണ് സിപിഎം വിജയിച്ചത്.

2013 എത്തിയപ്പോൾ 16 സീറ്റിൽ മത്സരിച്ച സിപിഐഎമ്മിന് വെറും 0.22 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ഇതേസമയം, സിപിഐയും മുമ്പ് മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം മോശം പ്രകടനമായിരുന്നു കാഴ്ച വച്ചത്. 2013 ൽ എട്ടു സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തിയ സിപിഎം കേവലം 25,450 വോട്ടുകൾ മാത്രമാണ് ആകെ നേടിയത്. അതായത് 0.08 ശതമാനം മാത്രമാണ് സിപിഎം നേടിയത്.

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് സമവാക്യങ്ങൾ ഇങ്ങനെ ഒക്കെയാണ് | OneIndia Malayalam

52 മുതൽ 1985 വരെയുള്ള കാലയളവിൽ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒന്നു മുതൽ നാലു സീറ്റുകൾ വരെ കൈക്കലാക്കി സിപിഐഎം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാല്‌ പിന്നീട് നേട്ടം കൈവരിക്കാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല.

English summary
CPM state secretary 2nd posotion in Begeppally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X