ബാഗ്ദാദില്‍ ഇരട്ട സ്‌ഫോടനം; 83 പേര്‍ മരിച്ചു ,176 പേര്‍ക്ക് പരിക്ക്
ബാഗ്ദാദ്:ബാഗ്ദാദില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 83 പേര്‍ മരിച്ചു. 176 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. കരാഡ ജില്ലയിലെ വ്യാപാരകേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 78 പേര്‍ മരിക്കുകയും 160 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സംഭവസ്ഥലത്തേയ്ക്ക് ഇടിച്ചുകയറ്റുകയായിന്നു.
റംസാന്‍ മാസത്തിന്റെ അവസാനത്തെ ആഴ്ച്ചയായതിനാല്‍ ഷോപ്പിങിനായി ഒട്ടേറെ പേരെത്തിയിരുന്ന സമയത്താണ് സ്‌ഫോടനം. മരിച്ചവരിലേറെയും കുട്ടികളാണ്. അപകടം നടന്ന ഉടനെ ആംബുലന്‍സ് എത്തി പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചു. ആദ്യ സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്ക് ശേഷമാണ് ബാഗ്ദാദിന്റെ വടക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനം നടന്നത്.

ഇവിടെ അഞ്ചു പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷിയാ മുസ്ലീങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഐസിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകള്‍ പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച് അപഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications