കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ പെണ്‍വാണിഭം, യുവതികളെ ബഹ്‌റിനിലേക്ക് കടത്തിയ ദമ്പതികള്‍ പിടിയില്‍

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ബഹ്‌റിനിലേക്ക് യുവതികളെ കടത്തിക്കൊണ്ടു പോയ മുഖ്യ ഇടനിലക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്തു. പെണ്‍വാണിഭവും മനുഷ്യക്കടത്തും സ്ഥിരം തൊഴിലാക്കിയ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അബ്ദുള്‍ നസീറും ഷാജിതയും ആണ് മുംബൈ ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ ചതിക്കുഴില്‍പ്പെടുത്തി വിദേശങ്ങളിലേക്ക് കടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

കാക്കനാട് ഫഌാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. ഇതിനു പിന്നാലെയാണ് പെണ്‍വാണിഭ കേസിലെ മുഖ്യ കണ്ണിയായ ദമ്പതികളെ മുംബൈ കസ്റ്റഡിയിലെടുക്കുന്നത്. ദമ്പതികളടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രശ്മി നായരെയും പശുപാലനെയും പെണ്‍വാണിഭക്കേസില്‍ അറസ്റ്റ് ചെയ്തതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത്തരം പെണ്‍വാണിഭ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

പെണ്‍വാണിഭ സംഘത്തില്‍ മറ്റൊരു ദമ്പതികളും

പെണ്‍വാണിഭ സംഘത്തില്‍ മറ്റൊരു ദമ്പതികളും

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍ രശ്മിയെയും പശുപാലനെയും കൂടാതെ മറ്റൊരു ദമ്പതികള്‍ കൂടിയുണ്ട്. അബ്ദുള്‍ നസീര്‍ ഷാജിത ദമ്പതികളാണ് പിടിയിലായിരിക്കുന്നത്.

മുഖ്യ ഇടനിലക്കാരന്‍

മുഖ്യ ഇടനിലക്കാരന്‍

ബഹ്‌റിനിലേക്ക് യുവതികളെ കടത്തിക്കൊണ്ടു പോയ മുഖ്യ ഇടനിലക്കാരായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ ചതിക്കുഴില്‍പ്പെടുത്തി വിദേശങ്ങളിലേക്ക് കടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

രക്ഷപ്പെടാന്‍ ശ്രമിച്ചു

രക്ഷപ്പെടാന്‍ ശ്രമിച്ചു

മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ എത്തിയശേഷം ചെന്നൈ വഴി രക്ഷപ്പെടാനായിരുന്നു ദമ്പതികളുടെ പദ്ധതി. ഈ നീക്കമാണ് ഭീകരവിരുദ്ധ സേന പൊളിച്ചത്.

അഞ്ചു പേര്‍ കസ്റ്റഡിയില്‍

അഞ്ചു പേര്‍ കസ്റ്റഡിയില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദമ്പതികളടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍വാണിഭ സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ജോലി വാഗ്ദാനം ചെയ്ത്

ജോലി വാഗ്ദാനം ചെയ്ത്

ബഹ്‌റിനിലെ റാഫയില്‍ ഇവര്‍ നടത്തുന്ന ഹോട്ടലില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളെ ഇവര്‍ വിദേശത്തേക്ക് കടത്തുന്നത്.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
A couple suspected to be the main handlers of the Bahrain human trafficking case have been arrested at mumbai airport by the anti-terror squad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X