ബാഹുബലി രണ്ടാംഭാഗത്തിന്റെ യുദ്ധരംഗം ചോര്‍ന്നു; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍
ബാഹുബലി ദി കണ്‍ക്ലൂഷനിലെ ക്ലൈമാക്‌സെന്നു തോന്നിക്കുന്ന 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള യുദ്ധരംഗമാണ് ചോര്‍ന്നത്.
ഹൈദരാബാദ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ യുദ്ധരംഗം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍. ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയിലെ ആന്ധ്രപ്രദേശുകാരനായ ജീവനക്കാരനാണ് അറസ്റ്റിലായത്. സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ബാഹുബലി ദി കണ്‍ക്ലൂഷനിലെ ക്ലൈമാക്‌സെന്നു തോന്നിക്കുന്ന 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള യുദ്ധരംഗമാണ് ചോര്‍ന്നത്. ചോര്‍ന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിവരം അറിയുന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അടുത്തവര്‍ഷം ഏപ്രിലില്‍ തീയേറ്ററിലെത്തുമെന്ന് കരുതപ്പെടുന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനു മാത്രം 30 കോടി രൂപ ചെലവുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രധാന ഭാഗമാണ് ചോര്‍ന്നതെങ്കില്‍ ആ ഭാഗം മാറ്റി ഷൂട്ട് ചെയ്യേണ്ട അവസ്ഥയിലാണ് അണിയറ പ്രവര്‍ത്തകര്‍.

രഹസ്യം പുറത്തുപോകാതിരിക്കാന്‍ ചിത്രത്തിന്റെ ലൊക്കേഷനുകളില്‍ പോലും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ലൊക്കേഷനില്‍ ഫോട്ടോകള്‍ പകര്‍ത്തുന്നതിനുപോലും സംവിധായകന്‍ രാജമൗലി അനുവദിച്ചിരുന്നില്ല. ലീക്കായ രംഗങ്ങള്‍ യൂട്യൂബില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ട്വിറ്റര്‍ വഴി ഇത് ഇപ്പോഴും പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications