നടന്‍ റാണ ദഗ്ഗുബാട്ടി കുരുക്കില്‍; ഹാജരാകണം എന്ന് കോടതി... കേസില്‍ അച്ഛനും പ്രതി
റാണ ദഗ്ഗുബാട്ടി, പിതാവ് എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചു

ഹൈദരാബാദ്: ബാഹുബലി താരം റാണ ദഗ്ഗുബാട്ടിക്കെതിരെ കോടതി നടപടി. റാണയ്ക്കും പിതാവും നിര്‍മാതാവുമായ ഡി സുരേഷ് ബാബുവിനുമെതിരെ കേസെടുത്തു. ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. ബിസിനസുകാരനായ പ്രമോദ് കുമാര്‍ ആണ് പരാതിക്കാരന്‍. ഹൈദരാബാദിലെ ഫിലിം നഗറിലെ സ്ഥലവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.
ഈ വസ്തു തന്റേതാണ് എന്ന് പ്രമോദ് പറയുന്നു. തന്നെ ഒഴിപ്പിക്കാന്‍ അച്ഛനും മകനും സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്ന് പ്രമോദ് കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റാണയ്ക്കും പിതാവിനും സമന്‍സ് അയച്ചു. മെയ് ഒന്നിന് മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നാണ് നിര്‍ദേശം.
ശൈഖ് പേട്ടിലെ തര്‍ക്ക സ്ഥലം 2014ല്‍ സുരേഷ് ബാബു, പ്രമോദ് കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞപ്പോള്‍ സുരേഷ് ബാബു ഈ സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചു. 18 കോടിക്ക് പ്രമോദ് കുമാര്‍ തന്നെ വാങ്ങുന്നതിന് കരാറുണ്ടാക്കി. അഞ്ച് കോടി കൈമാറുകയും ചെയ്തു. എന്നാല്‍ രജിസ്‌ട്രേഷന്‍ നടന്നില്ല. ഈ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കവെ സുരേഷ് ബാബു സ്ഥലം മകന്‍ റാണ ദഗ്ഗുപാട്ടിയുടെ പേരിലേക്ക് മാറ്റി.
കഴിഞ്ഞ നവംബറില്‍ ഇരുവരുടെയും ഗുണ്ടകള്‍ വന്ന് തന്റെ മില്‍ക്ക് ഷൈഖ് ഔട്ട്‌ലെറ്റ് ബലമായി ഒഴിപ്പിച്ചു. ഇപ്പോള്‍ റാണയുടെ പേരിലുള്ള സ്ഥലത്തിന്റെ ഒരറ്റത്താണ് ഈ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ ഇത് സുരേഷിന്റേതായിരുന്നു. സുരേഷുമായി തനിക്ക് കരാറുണ്ടായിരുന്നു. ആ കരാര്‍ ലംഘിച്ചാണ് സുരേഷ് മകന്റെ പേരിലേക്ക് സ്ഥലം എഴുതി നല്‍കിയത്.
ഔട്ട്‌ലെറ്റ് ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ബഞ്ചര ഹില്‍സ് പോലീസില്‍ പാരതിപ്പെട്ടു. പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രമോദ് കുമര്‍ പറഞ്ഞു.












Click it and Unblock the Notifications