ബാഹുബലി തമിഴ്നാട്ടിലെത്താന് വൈകി!! കാരണക്കാരന്‍ വിജയ്!! ഞെട്ടേണ്ട, സംഗതി സത്യം......
ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടില്‍ സിനിമ പ്രദര്‍ശനം തുടങ്ങി
ചെന്നൈ: ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ തമിഴ്നാട്ടിലെ പ്രദര്‍ശനം ആദ്യ ദിവസം തടസ്സപ്പെട്ടു. ഇന്ത്യ മുഴുവന്‍ പുലര്‍ച്ചെ ആറു മണിക്ക് മിക്ക തിയേറ്ററുകളിലും ആദ്യ ഷോ അരങ്ങേറിയപ്പോള്‍ തമിഴ്നാട്ടില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നേരിട്ടത്. സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രദര്‍ശനമാണ് തടസപ്പെട്ടത്. ചിലയിടങ്ങളില്‍ തെലുങ്ക് പതിപ്പ് പ്രദര്‍ശിപ്പിച്ചെങ്കിലും അത് ആരാധകര്‍ക്ക് വേണ്ടത്ര തൃപ്തി നല്‍കിയില്ലന്നതാണ് യാഥാര്‍ഥ്യം.

വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കമാണ് സിനിമയുടെ പ്രദര്‍ശനം മുടങ്ങാനുള്ള പ്രധാന കാരണം. ഇരുകൂട്ടരും തമ്മില്‍ ലാഭവിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് നിലനിന്ന തര്‍ക്കം പരിഹരിക്കപ്പെടാതിരുന്നത് ബാഹുബലിയ്ക്കു തിരിച്ചടിയാവുകയായിരുന്നു.

കെ പ്രൊഡക്ഷന്‍സിനാണ് തമിഴ്നാട്ടില്‍ ബാഹുബലിയുടെ വിതരണാവകാശം. കരാര്‍ പ്രകാരമുള്ള തുകയുടെ ഭൂരിഭാഗവും ഇവര്‍ നിര്‍മാതാക്കളായ അര്‍ക്ക മീഡിയ വര്‍ക്സിനു നല്‍കിയിരുന്നു. പക്ഷെ 15 കോടി രൂപയുടെ കുടിശിക കെ പ്രൊഡക്ഷന്‍സ് വരുത്തി.

കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നു അവസാന നിമിഷമാണ് ചിത്രത്തിന് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്കാന് നിര്‍മാതാക്കള്‍ വിസമ്മതിച്ചത്. നിര്‍മാതാക്കളുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കില്‍ മാത്രമേ തിയേറ്റുകള്ക്കു സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ളൂ.

സൂപ്പര്‍ താരം വിജയ് നായകനായ ഭൈരവയുടെ വിതരണാവകാശവും കെ പ്രൊഡക്ഷന്സിനായിരുന്നു. ചിത്രം വലിയ പരാജയമായി മാറി. ഇതേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബാഹുബലിയുടെ തുക മുഴുവന്‍ കെ പ്രൊഡക്ഷന്‍സിന് അടയ്ക്കാന്‍ കഴിയാതിരുന്നതെന്നും ആരോപണമുണ്ട്.

തമിഴ്നാട്ടില്‍ ബാഹുബലിയുടെ തമിഴ് പതിപ്പ് കാണാനെത്തിയ ആരാധകര്‍ അവസാന നിമിഷം ഷോ റദ്ദാക്കിയത് അറിഞ്ഞതൊടെ ബഹളം വച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ നിയന്ത്രണം വിട്ട പ്രേക്ഷകരെ പിരിച്ചുവിടാന്‍ പോലീസിനു ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.

ഷോ റദ്ദാക്കിയതിനുള്ള കാരണം വ്യക്തമാക്കാന്‍ പല തിയേറ്ററുകള്‍ക്കും സാധിക്കാതിരുന്നത് ആളുകളുടെ രോഷം ഇരട്ടിയാക്കി. ചില തിയേറ്ററുകളില്‍ ആളുകള്‍ ആക്രമണത്തിനു തുനിഞ്ഞതോടെ തെലുങ്ക് പതിപ്പ് പ്രദര്‍ശിപ്പിച്ച് തിയേറ്റര്‍ ഉടമകള്‍ തടിതപ്പുകയായിരുന്നു.

രാവിലെയുള്ള ഷോകള്‍ മുടങ്ങിയെങ്കിലും ഉച്ചായുമ്പോഴേക്കും പ്രശ്നങ്ങള്‍ പരിഹരിച്ചു. നിര്‍മാതാക്കളും വിതരണക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായത്. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് തമിഴ് മൊഴിയുമായി ബാഹുബലി പ്രേക്ഷകര്‍ക്കു മുന്നിലെത്തി.
ബാഹുബലി 2ന്റെ ട്രെയിലര്‍ കാണാം
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications