Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവേകശൂന്യൻ'; രാഹുലിനെതിരായ 'ബാലക് ബുദ്ധി' പരിഹാസത്തിൽ മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്. കഴിഞ്ഞ ദിവസം പാർലമെന്റിലെ തന്റെ പ്രസംഗത്തിനിടെ രാഹുലിനെ 'ബാലക് ബുദ്ധി'യെന്ന് വിളിച്ച് മോദി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായി 'വിവേകശൂന്യൻ' എന്നാണ് മോദിയെ കോൺഗ്രസ് വിമർശിച്ചത്. എക്സിലൂടെയാണ് കോൺഗ്രസിന്റെ പരിഹാസം. നിരവധി വീഡിയോകളും ട്രോളുകളുമെല്ലാം മോദിക്കെതിരെ കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്.

'ആരാണ് വിവേകശൂന്യൻ എന്ന് അറിയുമോ? അസംബന്ധം പറയുന്നവൻ', എന്നാണ് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ കോൺഗ്രസ് പറയുന്നത്. മോദിയുടെ പല വീഡിയോകളും ഇതിനൊപ്പം കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ താൻ ഒരിക്കലും കോളേജ് കണ്ടിട്ടില്ലെന്നാണ് മോദി പറയുന്നത്. ഇതേ വീഡിയോയിൽ തന്നെ തനിക്ക് ഫോട്ടോഗ്രാഫിക് ഓർമ്മയാണെന്ന് മോദി പറയുന്നതും കേൾക്കാം. 'എനിക്ക് ഫയലുകൾ മുഴുവനായി വായിക്കേണ്ട കാര്യമില്ല, ഫയലിന് ഉള്ളിൽ എന്താണെന്ന് അറിയാൻ എനിക്ക് അത് വെറുതെ കണ്ണോടിച്ച് നോക്കിയാൽ മതി', എന്നാണ് മോദി പറയുന്നത്. ഇത്തരത്തിൽ മോദി പറയുന്ന അബദ്ധങ്ങളെല്ലാം ചേർത്താണ് വീഡിയോ.

congress-rahul-

പാർലമെന്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു ബാലക് ബുദ്ധിയെന്ന് മോദി രാഹുലിനെ പരിഹസിച്ചത്. ' ലോക്‌സഭയിൽ ബാലിശമായ പെരുമാറ്റം നമ്മൾ കണ്ടു. കോൺഗ്രസ് എക്കോ സിസ്റ്റം മുഴുവൻ ഒരു കുട്ടിയെ സന്തോഷിപ്പിക്കുന്ന തിരക്കിലാണ്.ഈ ബാലക് ബുദ്ധി ചില സമയങ്ങളിൽ സഭയിൽ ആരെയെങ്കിലും കെട്ടിപിടിക്കാൻ ശ്രമിക്കുന്നു. ചിലപ്പോഴൊക്കെ കണ്ണിറുക്കുന്നു.

'99 മാർക്ക് നേടി വീമ്പിളക്കുന്ന ഒരു ആൺ കുട്ടിയുടെ കഥയാണ് ഞാൻ ഓർക്കുന്നത്. തനിക്ക് എത്ര മാർക്ക് ലഭിച്ചുവെന്നത് എല്ലാവരേയും കാണിക്കുന്നു. 99 മാർക്ക് എന്ന് കേൾക്കുമ്പോൾ എല്ലാവരും അവനെ പ്രശംസിക്കുമ്പോൾ അവന്റെ ആത്മവിശ്വാസം ഉയരുന്നു. എന്നാൽ അധ്യാപകൻ കുട്ടിയോട് വന്ന് പറയുന്നു നിനക്ക് ലഭിച്ചത് 100 ൽ 99 അല്ല, മറിച്ച് 543 ൽ 99 ആണ്. ഇപ്പോൾ, ആ വിഡ്ഢി ബാലനോട് പരാജയപ്പെട്ടതിനുള്ള ലോകറെക്കോഡാണ് അവൻ സ്ഥാപിച്ചതെന്ന് ആരാണ് വിശദീകരിക്കുക', എന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്.

അതേസമയം ഈ തിരഞ്ഞെടുപ്പിൽ 140 കോടി ഇന്ത്യക്കാർ നരേന്ദ്ര മോദി സർക്കാരിനോട് 'തുംസേ ന ഹോ പായേഗ' എന്നാണ് ജനങ്ങൾ പറഞ്ഞതെന്നായിരുന്നു പാർലമെന്റിൽ കോൺഗ്രസ് ഇതിന് നൽകിയ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+