Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റ് ഭയന്ന് നടന്‍ കൊല്ലം തുളസി മുങ്ങി; പോലീസ് തുളസിയുടെ വീട്ടില്‍, എവിടെ പോയെന്ന് അറിയില്ല

തിരുവനന്തപുരം: ശബരിമലിയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വലിയ സമരപരിപാടികളായിരുന്നു ബിജെപിയും വിവിധ ഹിന്ദുസംഘടനകളും നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ശബരിമല ആചാര സംരക്ഷണ യാത്ര സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ശ്രീധരന്‍ പിള്ളയുടെ യാത്രക്ക് കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണത്തില്‍ നടന്‍ കൊല്ലം തുളസിയും പങ്കെടുത്തിരുന്നു. പരിപാടിയില്‍ കൊല്ലം തുളസി നടത്തിയ പരാമാര്‍ശം വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടംവെച്ചത്. തുടര്‍ന്ന് തുളസിയുടെ പേരില്‍ പോലീസ് കേസ് എടുത്തിരുന്നു. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി അദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം കോടതി അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയിരിക്കുകയാണ് നടന്‍... വിശദാംശങ്ങള്‍ ഇങ്ങനെ..

ശ്രീധരന്‍പിള്ളുടെ യാത്ര

ശ്രീധരന്‍പിള്ളുടെ യാത്ര

ശ്രീധരന്‍പിള്ളുടെ യാത്രക്ക് ഒക്ടോബര്‍ 12 കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു നടന്‍ വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു കൊല്ലം തുളസി പറഞ്ഞത്. കൊല്ലം തുളസി നടത്തിയ വിവാദ പരാമാര്‍ശം ദേശീയ തലത്തില്‍ വരെ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

രണ്ടായി വലിച്ചുകീറണം

രണ്ടായി വലിച്ചുകീറണം

സ്ത്രീകളെ രണ്ടായി വലിച്ചുകീറിയതിന് ശേഷം ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടക്കുണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരിവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറയുകയുണ്ടായി.

പോലീസ് കേസ്

പോലീസ് കേസ്

ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ ഈ പരാമര്‍ശത്തില്‍ കൊല്ലം തുളസിക്കെതിരെ ഡിവൈഎഫ്ഐ നല്‍കിയ പരാതിയില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് തുളസി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

തുളസിയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തള്ളുകയായിരുന്നു. പ്രസംഗം ആദ്യ കാഴ്ചയില്‍ തന്നെ കുറ്റകരമാണെന്ന് കണ്ടെത്തിയതിനാലാണ് കോടതി തുളസിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷനും തുളസിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയുണ്ടായി.

ഏത് നിമിഷവും അറസ്റ്റ്

ഏത് നിമിഷവും അറസ്റ്റ്

കോടതി ജാമ്യം നിഷേധിച്ചതോടെ കൊല്ലം തുളസിയെ പോലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കാമെന്ന് സൂചനയുണ്ടായിരുന്നു. അറസ്റ്റിന് ശേഷവും ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡിലാവാണ് സാധ്യത. ഇത് മുന്‍കൂട്ടി കണ്ട് മേല്‍ക്കോടതിയെ സമീപിക്കാന്‍ കൊല്ലം തുളസി നീക്കം നടത്തിയിരുന്നു.

തുളസിയെ തേടി പോലീസ്

തുളസിയെ തേടി പോലീസ്

ഇതിനിടെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ കൊല്ലം തുളസിയെ തേടി പോലീസ് അദ്ദേഹത്തിന്റെ തിരുവനന്തപുരം വസതിയില്‍ എത്തിയത്. നടനെ കസ്റ്റഡിയെടുക്കാനാണ് പോലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതെന്നാണ് വിവരം.

പോലീസ് വീട്ടില്‍ എത്തിയപ്പോള്‍

പോലീസ് വീട്ടില്‍ എത്തിയപ്പോള്‍

എന്നാല്‍ പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സ്ഥലത്തില്ല എന്നായിരുന്നു വീട്ടില്‍ നിന്ന് ലഭിച്ച വിവരം. എവിടെ പോയെന്ന് പോലീസ് അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അറസ്റ്റ് ഭയന്ന്

അറസ്റ്റ് ഭയന്ന്

അറസ്റ്റ് ഭയന്ന് അദ്ദേഹം ഒളിവില്‍ പോയെന്നാണ് പോലീസ് സംശയിക്കുന്നത്. തുളസിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ പോലീസ് നടനെ കണ്ടെത്താനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മേല്‍ക്കോടതികളെ സമീപിക്കുന്നതിന് മുമ്പായി തുളസിയെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് നീക്കം.

മാപ്പ്

മാപ്പ്

വിവാദ പരമാര്‍ശത്തില്‍ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. ഭക്തി മൂത്ത് പറഞ്ഞുപോയതാണ്. ആ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പുപറയുന്നുവെന്നും കൊല്ലം തുളസി വ്യക്തമാക്കിയിരുന്നു.

അതൊരു അബദ്ധ പ്രയോഗമാണ്

അതൊരു അബദ്ധ പ്രയോഗമാണ്

വിവാദ പരമാര്‍ശത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തതിന് പിന്നാലെയായിരുന്നു തുളസിയുടെ മാപ്പപേക്ഷ. 'അതൊരു അബദ്ധ പ്രയോഗമാണ്. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പരാമര്‍ശം ആണത്.

ബിജെപി നിലപാടല്ല

ബിജെപി നിലപാടല്ല

അയ്യപ്പ സ്വാമി എന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കും. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു താന്‍ പങ്കു വച്ചതെന്നും കൊല്ലം തുളസി വിശദീകരിച്ചു. കൊല്ലം തുളസി പറഞ്ഞത് ബിജെപി നിലപാടല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ്.ശ്രീധരന്‍ പിള്ളയും പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+