കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിരാനന്ദനി ആശുപത്രിയിലെ വൃക്ക തട്ടിപ്പ് കേസില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്കും ജാമ്യം

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ പ്രശസ്തമായ ഹിരാനന്ദനി ആശുപത്രിയില്‍ വൃക്ക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ അഞ്ച് ഡോക്ടര്‍മാര്‍ക്കും അദ്ധേരി കോടതി ജാമ്യം അനുവദിച്ചു.

അഞ്ച് പേരെയും ആഗസ്റ്റ് 26 വരെ ജുഡീഷ്യല്‍ കസ്റ്റടിയില്‍ അയക്കണമെന്ന സെഷന്‍ കോടതി വിധിയെ മറികടന്നാണ് അദ്ധേരി കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആശുപത്രി സിഇഒ ഉള്‍പ്പടെയുള്ള അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചതിന് പുറകില്‍ ഉന്നതവൃത്തങ്ങള്‍ക്ക് പങ്കുണ്ടെന്നും സംശയിക്കുന്നു.

xhiranandani-hospital

ഹിരാനന്ദനി ആശുപത്രി സിഇഒ ഡോക്ടര്‍ സുജിത്ത് ചാറ്റര്‍ജി, മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ അനുരാഗ് നായിക്, ഡോ. പ്രകാശ് ഷെട്ടി, ഡോ. മുകേഷ് ഷാ, ഡോ. മുകേഷ് ഷെത്തെ എന്നിവരാണ് അറസ്റ്റിലായിരുന്നത്. തട്ടിപ്പുമായി ബന്ധമുള്ള 12 പേരെയും അറസ്റ്റ് ചെയ്തിരുന്നു.

നിയമവിരുദ്ധമായി വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മാഫിയയെ പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുപ്പത്തോളം ശസ്ത്രക്രിയകളാണ് നിയമവിരുദ്ധമായി നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍ മാസത്തില്‍ ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ വൃക്ക തട്ടിപ്പുമായി ബന്ധപ്പെട്ട് ഡോക്ടറുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിരുന്നു. സംഘത്തിലെ ആറ് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്.

English summary
Hiranandani hospital kidney transplant racket: Bail granted to all five doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X