കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

36 മണിക്കൂറായിട്ടും വിട്ടയക്കുന്നില്ല, ഇടപെട്ട് ദില്ലി ഹൈക്കോടതി, വിദ്യാര്‍ത്ഥികളെ ഉടന്‍ വിട്ടയക്കണം

Google Oneindia Malayalam News

ദില്ലി: ജാമ്യം കിട്ടി 36 മണിക്കൂര്‍ പിന്നിട്ടിട്ടും പോലീസ് തങ്ങളെ ജയിലില്‍ നിന്ന് വിട്ടയക്കുന്നില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഇടപെട്ട് ദില്ലി ഹൈക്കോടതി. ഇവരെ ഉടന്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അടിയന്തരമായി തങ്ങളെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ പൗരത്വ നിയമത്തിനെതിരെയുള്ള സമരം വഴി ദില്ലിയില്‍ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കേസില്‍ അറസ്റ്റിലായതായിരുന്നു ഈ മൂന്ന് വിദ്യാര്‍ത്ഥികള്‍. 53 പേര്‍ ഈ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള വകുപ്പുകളെല്ലാം കോടതി റദ്ദാക്കിയിരുന്നു. യുഎപിഎ അടക്കം ഇവര്‍ക്കെതിരെ ചുമത്തിയതിന് പോലീസിനെ ശാസിച്ചിരുന്നു കോടതി.

1

ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും തങ്ങളെ വിട്ടയക്കാന്‍ ജയിലധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇതെന്നും കോടതിയില്‍ പ്രതികള്‍ ചൂണ്ടിക്കാണിച്ചു. നടാഷ നര്‍വാല്‍, ദേവാങ്കണ കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ അതിന് ശേഷവും ഇവര്‍ തടങ്കലില്‍ തുടരുകയായിരുന്നു. ജാമ്യത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലായിരുന്നു ഹൈക്കോടതി.

24 മണിക്കൂറിനുള്ളില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. അതേസമയം ഇവര്‍ ദില്ലിക്ക് പുറത്തുനിന്നുള്ളവരാണ്. ആധാര്‍ വിവരങ്ങള്‍ അടക്കം വെരിഫൈ ചെയ്ത ശേഷമേ ഇവരെ വിട്ടയക്കാന്‍ സാധിക്കൂ. അതിന് സമയമെടുക്കും. ജൂണ്‍ 22ന് മാത്രമേ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കാനാവൂ എന്നും ദില്ലി പോലീസ് അറിയിച്ചിരുന്നു. അതിന് ഇനിയും അഞ്ച് ദിവസമുണ്ട്.

Recommended Video

cmsvideo
How people got magnetic power after vaccination | Oneindia Malayalam

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

നേരത്തെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ യുഎപിഎ ചുമത്തിയതിന് കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നരേിട്ടിരുന്നു. ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട വകുപ്പുകളാണ് പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നതെന്ന് ക്രിസ്ത്യന്‍ നേതാവ് എസി മിഷേല്‍ കുറ്റപ്പെടുത്തിയിരുന്നു. മോദിയും അമിത് ഷായുമെല്ലാം പ്രതിഷേധം നടത്തിയിട്ടുണ്ട്. മറ്റുള്ളവരോട് പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ആഹ്വാനവും ചെയ്തിട്ടുണ്ട്. ഇതൊന്നും ഒരിക്കലും തീവ്രവാദമായി ആരും കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് 29നാണ് ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഈ മൂന്ന് വിദ്യാര്‍ത്ഥികളും അറസ്റ്റിലാവുന്നത്.

ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

English summary
bailed students who moved to delhi high court to seeking immediate release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X