India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ വധം: കോണ്‍ഗ്രസിനെ പഴിചാരി മന്ത്രി, ഈശ്വരപ്പയ്ക്ക് വട്ടെന്ന് ശിവകുമാര്‍

Google Oneindia Malayalam News

ബെംഗളൂരു: ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന് ഹിജാബ് സമരവുമായി ബന്ധമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര. 26കാരനായ ഹര്‍ഷ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഹര്‍ഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശിവമോഗയില്‍ വ്യാപക അക്രമം നടന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കലാലയങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പലിയടത്തും പ്രകടനം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍. അന്വേഷണം നടക്കുകയാണെന്നും ഹിജാബ് സമരവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഹിജാബ് സമരവുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് സോഷ്യല്‍ മീഡിയിയല്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പോലീസിന് തുമ്പ് ലഭിച്ചുവെന്നും വൈകാതെ പ്രതികളെ പിടിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.

അതേസമയം, കര്‍ണാടക ഗ്രാമ വികസന മന്ത്രി കെഎസ് ഈശ്വരപ്പ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നു. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ പ്രസ്താവനയാണ് കൊലപാതകത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലിം ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നും മന്ത്രി പറയുന്നു. ശിവമോഗയിലെ സ്‌കൂളില്‍ ദേശീയ പതാക മാറ്റി കാവിക്കൊടി ഉയര്‍ത്തിയെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. സൂറത്തിലെ ഫാക്ടറിയില്‍ നിന്ന് 50 ലക്ഷം കാവിക്കൊടിയും ഷാളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഹിജാബ് സമരം ശക്തമാകാനും കൊലപാതകത്തിനും കാരണമെന്ന് ഈശ്വരപ്പ ആരോപിക്കുന്നു. ഭാവിയില്‍ ഇന്ത്യയുടെ പതാക കാവിക്കൊടിയാകുമെന്ന് ഈശ്വരപ്പ നേരത്തെ പറഞ്ഞതും വിവാദമായിരുന്നു.

ശ്രീലേഖ ഐപിഎസ് പറഞ്ഞ പോലെയല്ല ഞാന്‍ കണ്ടത്; ദിലീപ് ജയിലില്‍ കഴിഞ്ഞത് ഇങ്ങനെ, വെളിപ്പെടുത്തല്‍ശ്രീലേഖ ഐപിഎസ് പറഞ്ഞ പോലെയല്ല ഞാന്‍ കണ്ടത്; ദിലീപ് ജയിലില്‍ കഴിഞ്ഞത് ഇങ്ങനെ, വെളിപ്പെടുത്തല്‍

ഈശ്വരപ്പയ്ക്ക് വട്ടാണ് എന്ന് ശിവകുമാര്‍ പ്രതികരിച്ചു. ഈശ്വരപ്പയുടെയും നാവും മനസും തമ്മില്‍ ബന്ധമില്ലെന്ന് നേരത്തെ സിദ്ധരാമയ്യ പറഞ്ഞിരുന്നുവെന്നും ശിവകുമാര്‍ പരിഹസിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

നാലു പേരാണ് ഹര്‍ഷയെ ആക്രമിച്ചതെന്ന് ഒരു പോലീസ് ഓഫീസര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ഹിജാബ് വിവാദവും കൊലപാതകവും തമ്മില്‍ ബന്ധമില്ല. പഴയ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് സംശയിക്കുന്നത്. പ്രതികളെ ഹര്‍ഷയ്ക്ക് അറിയാമായിരുന്നു. അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും പോലീസ് ഓഫീസര്‍ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ബജ്‌റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ രഘു സക്ലേഷ്പൂര്‍ പറഞ്ഞു.

cmsvideo
  Karnataka high court will consider hijab ban plea again today | Oneindia Malayalam
  English summary
  Bajrang Dal activist killed: Congress-BJP Leaders War on Words, Minister Says No Link to Hijab Row
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X