കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചു!! സ്റ്റേഷനില്‍ ഗുണ്ടാ വിളയാട്ടം, തീവെപ്പും!!

Google Oneindia Malayalam News

ദില്ലി: തടവുകാരെ മോചിപ്പിക്കാന്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രിയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ രക്ഷിയ്ക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. പോലീസ് വാഹനത്തിനും അക്രമികള്‍ തീയിട്ടിരുന്നു. ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

ആഗ്രയില്‍ സംഘടനാംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത് സെല്ലിലടച്ച തടവുകാരെയാണ് പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിച്ച് മോചിപ്പിച്ചത്. ആക്രമണത്തിന് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നുമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണം. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കുന്നതിന് വേണ്ടിയായിരുന്നു പ്രതിഷേധം.

bajrang-dal

ഫത്തേപ്പൂര്‍ സിക്രി എംഎല്‍എ ഉദയ്ഭാന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിലുണ്ടായ അക്രമത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എംഎല്‍എയുടെ സാന്നിധ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഖരാവോ ചെയ്യാനെത്തിയ ബംജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ പ്രതിഷേധവുമായി എത്തിയതായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍.

English summary
The Sadar Bazar police station in Fatehpur Sikri of Agra came under attack by Bajrang Dal activists yesterday as they attempted to rescue five of their 'co-workers'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X