• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവ ദേവാലയത്തില്‍ ബജ്‌റംഗ്ദളുകാരുടെ ഭജന; പ്രതിഷേധം, പാസ്റ്റര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബെംഗളൂരു: ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ ഭജന ചൊല്ലി. കര്‍ണാടകയിലെ ഹുബ്ബളിയിലാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു ഭജന ചൊല്ലല്‍. ബൈറിദേവര്‍കൊപ്പ ചര്‍ച്ചില്‍ കടന്ന് സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം കൈകൊട്ടി ഭജന ചൊല്ലുന്ന വിഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പാസ്റ്റര്‍ സോമു അവരധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ നേതൃത്വത്തില്‍ ഹൈവേ ഉപരോധിക്കുകയും ചെയ്തു.

ബജ്‌റംഗ്ദളുകാരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിച്ചു എന്ന് കാണിച്ച് ഇരു വിഭാഗവും പോലീസില്‍ പരാതി നല്‍കി. പാസ്റ്റര്‍ സോമുവും ചില സഹപ്രവര്‍ത്തകരും പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സ തേടി. പാസ്റ്ററിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. പാസ്റ്ററെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. പട്ടിക ജാതി-വര്‍ഗ സംരക്ഷണ നിയമം, മതവികാരം വ്രണപ്പെടുത്തി എന്നിവ പ്രകാരമാണ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബജ്‌റംഗ്ദള്‍ക്കാര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് ചര്‍ച്ച് അധികൃതര്‍ അറിയിച്ചു. അതേസമയം, ഹുബ്ലി-ധദ്വാഡ് പോലീസ് കമ്മീഷണര്‍ ലബുറാം പറയുന്നത്, ചര്‍ച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ല എന്നാണ്. അന്വേഷണ തുടരുകയാണെന്നും പാസ്റ്റര്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു.

ആദ്യം മുസ്ലിങ്ങളെ അപമാനിച്ച് പ്രസ്താവന, ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയെ.... ബിജെപി നേതാവ് കുടുങ്ങിആദ്യം മുസ്ലിങ്ങളെ അപമാനിച്ച് പ്രസ്താവന, ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയെ.... ബിജെപി നേതാവ് കുടുങ്ങി

ചര്‍ച്ച് അധികൃതര്‍ മതംമാറ്റം നടത്തുന്നു എന്നാണ് ബജ്‌റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ രഘു സക്ലേഷ്‌പോറ പറയുന്നത്. വിശ്വനാഥ് എന്നയാളെ മതംമാറ്റാന്‍ ചര്‍ച്ചിലേക്ക് കൊണ്ടുപോയി. അദ്ദേഹം പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പാസ്റ്റര്‍ സോമുവിനെതിരെ പരാതി നല്‍കി. തുടര്‍ന്നാണ് ഞങ്ങള്‍ പ്രതിഷേധിച്ചതെന്നും രഘു പറയുന്നു. ഞങ്ങള്‍ തെറ്റൊന്നും ചെയ്തില്ലെന്ന് പ്രദേശത്തെ പ്രധാന ബജ്‌റംഗ്ദള്‍ നേതാവ് ശശി അവകാശപ്പെട്ടു. വിശ്വനാഥിനെ ചര്‍ച്ചില്‍ വച്ച് ക്രൈസ്തവ പ്രാര്‍ഥനയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചു എന്നും അതിന് തയ്യാറാകാത്തപ്പോള്‍ മര്‍ദ്ദിച്ചു എന്നുമാണ് പ്രചാരണം. എന്നാല്‍ മതംമാറ്റ ആരോപണം ചര്‍ച്ച് അധികൃതര്‍ നിഷേധിച്ചു. ബജ്‌റംഗ്ദളുകാര്‍ ചര്‍ച്ചില്‍ കയറി ഭജന ചൊല്ലുകയാണുണ്ടായത്. പാസ്റ്റര്‍ വന്നപ്പോള്‍ അദ്ദേഹത്തെ ഉപരോധിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു- റവ. സെഡ്രിക് ജേക്കബ് പറഞ്ഞു.

എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

കര്‍ണാടകത്തില്‍ മതപരിവര്‍ത്തനം തടയാന്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം. ചര്‍ച്ചുകളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പിന്നാക്ക ക്ഷേമ കാര്യത്തിനുള്ള നിയമസഭാ സമിതിയുടെ ആവശ്യപ്രകാരമാണ് സര്‍വ്വെ നടത്തുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചര്‍ച്ചകളും മത സ്ഥാപനങ്ങളും കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമത്രെ.

Recommended Video

cmsvideo
  Covaxin gets approval for children from 2 to 18
  English summary
  Bajrang Dal Activists Enters At Church and Sing Bhajans in Karnataka; Pastor Arrested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X