വീണ്ടും ബജ്‌റംഗ്ദള്‍; ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' പറയിപ്പിച്ചു
ദില്ലി: മാധ്യമ പ്രവര്‍ത്തകനെയും കുടുംബത്തെയും ഒരുസംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകള്‍ ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' പറയിപ്പിച്ചതായി പരാതി. എന്‍ഡിടിവി ചാനല്‍ പ്രവര്‍ത്തനായ മുന്നീ ഭാരതിയും കുടുംബവുമാണ് അക്രമത്തിനിരയായത്. ബിഹാറിലെ വൈശാലിയില്‍ നിന്നും അമ്മയുടെ ഗ്രാമമായ സമസ്തിപൂരിലേക്കുള്ള യാത്രമാധ്യേയായിരുന്നു സംഭവമെന്ന് മുന്നീ പറഞ്ഞു.
അഞ്ചുപേരോളമുള്ള സംഘം മുളവടിയുമായി കാര്‍ വളഞ്ഞായിരുന്നു ഭീഷണി. മുന്നിയുടെ പിതാവിന്റെ നീണ്ട താടിയും ഭാര്യയുടെ തട്ടവും കണ്ടായിരുന്നു ഇവിര്‍ ഭീഷണി മുഴക്കിയത്. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കാര്‍ കത്തിക്കുമെന്ന് അക്രമികള്‍ മുന്നറിപ്പു നല്‍കി. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ജയ് ശ്രീറാം പറയേണ്ടിവന്നെന്ന് ഭാരതി പറഞ്ഞു.

രാജ്യത്തെ പലഭാഗത്തും ബീഫിന്റെ പേരിലും മറ്റും അക്രമം നടക്കുന്നതിനിടയിലാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സമാന രീതിയിലുള്ള അക്രമം നേരിടേണ്ടിവന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം പാടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ജാര്‍ഖണ്ഡില്‍ യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications